മുപ്പത്‌ ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍

September 9th, 2010

അബുദാബി : പ്രശസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ എക്സ്പ്രസ്‌ മണി ഈ വര്‍ഷവും യു.എ.ഇ. യിലെ മുപ്പത്‌ ലേബര്‍ ക്യാമ്പുകള്‍ക്ക്‌ വേണ്ടി തികച്ചും വേറിട്ടതും ശ്രദ്ധേയവുമായ ഇഫ്താര്‍ സ്നേഹ സംഗമവും ഇസ്ലാമിക പ്രശ്നോതരിയും സംഘടിപ്പിച്ചു. കഴിഞ്ഞ തവണ ഇരുപതു ക്യാമ്പുകളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി നടന്നത്. ഓഗസ്റ്റ്‌ പതിനൊന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെ കാലയളവില്‍ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നീ മൂന്നു മേഖലകളില്‍ നടന്ന സ്നേഹ സംഗമങ്ങളില്‍ റമദാന്‍ പ്രശ്നോത്തരി തൊഴിലാളി സമൂഹത്തിന് വലിയ ആവേശം പകര്‍ന്നു. മേഖലാ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് പെരുന്നാളിന് ശേഷം മെഗാ മല്‍സരങ്ങള്‍ നടക്കും. പത്തു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൌകര്യമാണ് സമ്മാനം.

uae-exchange-iftar-islamic-quiz-epathram

ഓരോ ക്യാമ്പുകളിലും നൂറു കണക്കിന് പേരാണ് ഇഫ്താറിലും പ്രശ്നോത്തരി യിലും പങ്കെടുത്തത്. പൊതുവേ പൊതു ശ്രദ്ധയില്‍ അധികം അവസരം കിട്ടാത്ത ഇവര്‍ക്ക്‌ വലിയ ആഹ്ലാദം പകര്‍ന്നു കൊണ്ടാണ് പരിപാടി അവസാനിച്ചത്‌. വിജയികള്‍ക്ക് എക്സ്പ്രസ്‌ മണി വക തല്‍സമയ സമ്മാനങ്ങളും നല്‍കി. ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്സ്പ്രസ്‌ മണി ആത്മീയ നിര്‍വൃതിയുടെ വിശുദ്ധ മാസത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി തങ്ങളുടെ സാധാരണ ഉപഭോക്താക്കളുടെ ജീവിത പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് “ഓണ സൌഭാഗ്യം” ഓണപ്പതിപ്പ്

July 24th, 2010

uae-exchange-onam-promotion-2010-epathramദുബായ്‌ : നാട്ടിലും ഗള്‍ഫിലുമുള്ള മലയാളികള്‍ ഗൃഹാതുര സ്മൃതികളോടെ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുന്ന വേളയില്‍ യു.എ.ഇ. എക്സ്ചേഞ്ച് പൂര്‍വ്വാധികം ശോഭയോടെ ആഘോഷ പരിപാടികള്‍ ആവിഷ്കരിച്ചതായി യു.എ.ഇ. എക്സ്ചേഞ്ച് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ്‌ 29 വരെ നീണ്ടു നില്‍ക്കുന്ന “ഓണ സൌഭാഗ്യം” സമ്മാന പദ്ധതിയില്‍ ഇത്തവണ കേരളത്തിലേക്ക്‌ അയക്കുന്നതില്‍ ഉപരി മാഹിയിലേയ്ക്കും യു.എ.ഇ. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവരെ പരിഗണിക്കുന്നുണ്ട്.

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം.)

ഇതോടൊപ്പം, ഉപഭോക്താക്കള്‍ ക്കിടയിലെ സാഹിത്യ വാസന യുള്ളവരെ പ്രോല്‍സാഹിപ്പി ക്കുന്നതിനായി “ഓണ സൌഭാഗ്യം” എന്ന പേരില്‍ വിശേഷാല്‍ ഓണപ്പതിപ്പും പ്രസിദ്ധീകരിക്കും. കേരളത്തിലും ഗള്‍ഫിലും ഉള്ള പ്രമുഖ സാഹിത്യ കാരന്മാരുടെ കൃതികള്‍ക്കൊപ്പം മല്‍സര വിജയികളുടെ സൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തി ക്കൊണ്ട് ഇരുന്നൂറോളം താളുകള്‍ വരുന്ന കമനീയമായ പതിപ്പാണ് പുറത്തിറക്കുക എന്ന് യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കെ. കെ. മൊയ്തീന്‍ കോയ അറിയിച്ചു. “കേരളത്തിന്റെ പൊതു വികസനത്തില്‍ ഗള്‍ഫ്‌ മലയാളികളുടെ പങ്ക് ” എന്ന പ്രസക്ത വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഇതിന്റെ മുഖ്യ ആകര്ഷണമാകും.

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം.)

കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി, പാചകക്കുറിപ്പ്‌ എന്നീ ഇനങ്ങളിലാണ് മല്‍സരം. കഥയ്ക്കും, കവിതയ്ക്കും, ഫോട്ടോഗ്രാഫിയിലും ഓണാനുഭവങ്ങള്‍ വിഷയമാക്കാം. ലേഖനത്തിന് “ഓണത്തിന്റെ സമത്വ സന്ദേശം” എന്നതാണ് വിഷയം. കഥയ്ക്കും കവിതയ്ക്കും രണ്ടു ഫൂള്‍സ്കാപ്പ് പേജും, ലേഖനത്തിന് മൂന്നു ഫൂള്‍സ്കാപ്പ് പേജും ഉപയോഗിക്കാം. ഓണപ്പായസം ആസ്പദമാക്കിയുള്ള പാചകക്കുറിപ്പ്‌ ഒരു ഫൂള്‍സ്കാപ്പ് പേജില്‍ ഒതുങ്ങണം.

രചനകളും വിലാസം പൂരിപ്പിച്ച കടലാസും യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളില്‍ ഓഗസ്റ്റ്‌ ഏഴിന് മുന്‍പായി ഏല്‍പ്പിക്കേണ്ടതാണ്. പ്രമുഖര്‍ വിധി കര്‍ത്താക്കള്‍ ആകുന്ന മല്‍സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്‌ യു.എ.ഇ. എക്സ്ചേഞ്ച് ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും. വിജയികളുടെ രചനകള്‍ “ഓണ സൌഭാഗ്യം” ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കും. ഓണം നാളുകളില്‍ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ഇവ സൌജന്യമായി വിതരണം ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത യു.എ.ഇ. എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് ഗ്ലോബല്‍ ഹെഡ്‌ ഗോപകുമാര്‍ ഭാര്‍ഗവന്‍ പറഞ്ഞു.

“ഓണ സൌഭാഗ്യം” ഓണപ്പതിപ്പിലേയ്ക്കുള്ള പരസ്യങ്ങള്‍ക്ക് ബെഞ്ച്‌ മാര്‍ക്ക്‌ ഇവന്റ്സ്, മയൂരി ഫിലിം മാഗസിന്‍ എന്നീ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ബെഞ്ച്‌ മാര്‍ക്ക്‌ ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹബീബ്‌ റഹ്മാന്‍, “മയൂരി” മാനേജിംഗ് എഡിറ്റര്‍ ബിജു കോശി തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5977167, 055 8127659 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം 2008

July 17th, 2008

ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. എക്സ്ചേഞ്ച് പ്രൊമോഷന്‍ പദ്ധതി ആയ “ഓണ സൌഭാഗ്യം” ആരംഭിച്ചു. ഒരു കോടി രൂപ മൂല്യമുള്ള 200 കാഷ് ബാക്ക് വൌച്ചറുകളും കൊച്ചിയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റുമാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

യു. എ. ഇ. യ്ക്ക് പുറമെ ഇത്തവണ ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴി പണം അയയ്ക്കുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

പ്രശസ്ത ചലചിത്ര താരം ലക്ഷ്മി റായി ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

ജൂലൈ 31ന് തുടങ്ങുന്ന ദ്വൈവാര നറുക്കെടുപ്പില്‍ ഇരുന്നൂറ് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും അര ലക്ഷം രൂപയ്ക്കുള്ള കാഷ് വൌച്ചറുകള്‍ സമ്മാനിയ്ക്കും. സെപ്റ്റംബര്‍ 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലാണ് ഫ്ലാറ്റ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായ് തങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പിന്‍തുണ നല്‍കിപ്പോരുന്ന പ്രവാസി മലയാളീ സമൂഹത്തിനുള്ള തിരുവോണ സമ്മാനമാണ് ഓണ സൌഭാഗ്യം എന്ന് യു. എ. ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« മഷ് റിക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ബിര്‍ള സണ്‍ലൈഫിന്‍റെ പുതിയ പദ്ധതി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine