അബുദാബി : പ്രശസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ എക്സ്പ്രസ് മണി ഈ വര്‍ഷവും യു.എ.ഇ. യിലെ മുപ്പത് ലേബര്‍ ക്യാമ്പുകള്‍ക്ക് വേണ്ടി തികച്ചും വേറിട്ടതും ശ്രദ്ധേയവുമായ ഇഫ്താര്‍ സ്നേഹ സംഗമവും ഇസ്ലാമിക പ്രശ്നോതരിയും സംഘടിപ്പിച്ചു. കഴിഞ്ഞ തവണ ഇരുപതു ക്യാമ്പുകളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി നടന്നത്. ഓഗസ്റ്റ് പതിനൊന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെ കാലയളവില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ മൂന്നു മേഖലകളില്‍ നടന്ന സ്നേഹ സംഗമങ്ങളില്‍ റമദാന്‍ പ്രശ്നോത്തരി തൊഴിലാളി സമൂഹത്തിന് വലിയ ആവേശം പകര്‍ന്നു. മേഖലാ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് പെരുന്നാളിന് ശേഷം മെഗാ മല്‍സരങ്ങള്‍ നടക്കും. പത്തു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൌകര്യമാണ് സമ്മാനം.
ഓരോ ക്യാമ്പുകളിലും നൂറു കണക്കിന് പേരാണ് ഇഫ്താറിലും പ്രശ്നോത്തരി യിലും പങ്കെടുത്തത്. പൊതുവേ പൊതു ശ്രദ്ധയില്‍ അധികം അവസരം കിട്ടാത്ത ഇവര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നു കൊണ്ടാണ് പരിപാടി അവസാനിച്ചത്. വിജയികള്‍ക്ക് എക്സ്പ്രസ് മണി വക തല്‍സമയ സമ്മാനങ്ങളും നല്‍കി. ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്സ്പ്രസ് മണി ആത്മീയ നിര്‍വൃതിയുടെ വിശുദ്ധ മാസത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി തങ്ങളുടെ സാധാരണ ഉപഭോക്താക്കളുടെ ജീവിത പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: festivals, money-exchange, uae-exchange