Monday, October 6th, 2008

യു.എ.ഇ. എക്സ്ചേഞ്ച് മണി മജ് ലിസ് ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 75 വിജയികള്‍

അബുദാബി : റമദാന്‍ എട്ട് മുതല്‍ രണ്ടു മാസ കാലത്തേയ്ക്ക് യു. എ. ഇ. എക്സ്ചേഞ്ച് ഏര്‍പ്പെടുത്തിയ “മണി മജ് ലിസ്” പ്രമോഷന്റെ ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 50 പേര്‍ക്ക് ഗോള്‍ഡ് വൌച്ചറുകളും 25 പേര്‍ക്ക് ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനമായി ലഭിച്ചു. മൊത്തം 30,000 ഡോളറിന്റെ സ്വര്‍ണ്ണ വൌച്ചറുകളും ഒന്നര ലക്ഷം ഡോളര്‍ മൂല്യമുള്ള ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനം നല്‍കുന്ന “മണി മജ് ലിസ്” പ്രമോഷന്‍ പദ്ധതിയുടെ മെഗാ സമ്മാനം അജ്മാന്‍ മര്‍മ്മൂക്ക സിറ്റിയില്‍ കായദ് ഗ്രൂപ്പ് വക ഒരു ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ട്മെന്റ് ആണ്.

ഷാര്‍ജ സെയ്ഫ് സോണിലെ യു. എ. ഇ. എക്സ്ചേഞ്ച് ശാഖയില്‍ നടന്ന ആദ്യ ദ്വൈവാര നറുക്കെടുപ്പിന് ഷാര്‍ജ സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. യു. എ. ഇ. എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്) വി. കെ. പൈ, എക്സിക്യൂട്ടിവ് മാനേജര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ സന്നിഹിതരായിരുന്നു. പ്രമോഷന്‍ പദ്ധതി ബാധകമായ യു. എ. ഇ., ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വിജയികളുടെ പട്ടികയില്‍ ഉണ്ട്.

നവംബര്‍ ആറ് വരെ കാലയളവില്‍ മൂന്ന് രാജ്യങ്ങളിലെയും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ പണം അയയ്ക്കുന്നവരെ ആണ് ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുപ്പിയ്ക്കുക. ബില്‍ പെയ്മെന്റ്സ് ഉള്‍പ്പടെ എല്ലാ തരം ഇടപാടുകള്‍ക്കും പ്രമോഷനില്‍ പങ്കാളിത്തം ലഭിയ്ക്കും. യു. എ. ഇ. യില്‍ നിന്നുള്ള ഇടപാടുകളുടെ നമ്പര്‍ 2181 (ഇത്തിസലാത്ത്), 2201 (ഡു) എന്നിവ മുഖേന എസ്. എം. എസ്. ചെയ്യുമ്പോഴാണ് നറുപ്പെടുപ്പിന് യോഗ്യത നേടുക. ആഭരണ്‍ ജ്വല്ലറി, ഐ. ഡി. ബി. ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ എന്നിവര്‍ പദ്ധതിയില്‍ സഹകരിയ്ക്കുന്നുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine