ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ സമ്മര്‍ പ്രമോഷന്‍റെ ഭാഗമായി മെഗാ നറുക്കെടുപ്പ്

November 19th, 2009

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ സമ്മര്‍ പ്രമോഷന്‍റെ ഭാഗമായി മെഗാ നറുക്കെടുപ്പ് നടന്നു. എയര്‍ പോര്‍ട്ട്, ഗരാഫാ തുടങ്ങിയ ലുലുവിന്‍റെ ശാഖകളിലാണ് നറുക്കെടുപ്പ് നടന്നത്. എയര്‍ പോര്‍ട്ട് ശാഖയില്‍ നടന്ന നറുക്കെടുപ്പില്‍ കൂപ്പണ്‍ നമ്പര്‍ 822028, 832442 എന്നിവ സമ്മാനാര്‍ഹമായി. ഗരാഫയില്‍ നടന്ന നറുക്കെടുപ്പില്‍ 598324, 378111, 580434 എന്നീ കൂപ്പണ്‍ നമ്പറുകള്‍ക്കാണ് സമ്മാനം ലഭിച്ചത്. വിജയികള്‍ക്ക് ടൊയോട്ടെ ലാന്‍റ് ക്രൂയിസര്‍ സമ്മാനമായി ലഭിക്കും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

November 12th, 2009

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിസിനസ് മാന്‍ അവാര്‍ഡിന് എം. എ. യൂസഫലി അര്‍ഹനായി

November 11th, 2009

സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി മഞ്ഞിലാസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ എ.ഒ ജോണ്‍ മെമ്മോറിയല്‍ പയനിയറിംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അര്‍ഹനായി. റീട്ടെയ്ല്‍ മേഖലയിലെ അതികായനായ യൂസഫലി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് മഞ്ഞിലാസ് സി.എം.ഡി രഞ്ജി ജോണ്‍ പറഞ്ഞു. 15 ന് വൈകീട്ട് അഞ്ചിന് തൃശൂര്‍ ലുലു ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. നടി ശോഭന ചടങ്ങില്‍ പങ്കെടുക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദിയിലെ ആദ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

November 11th, 2009

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഉച്ചയ്ക്ക് 12 മുതലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംകേ ഗ്രൂപ്പ് 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി

October 17th, 2009

ഈദ് ആഘോഷത്തോട് അനുബന്ധിച്ച് എംകേ ഗ്രൂപ്പ് നടത്തിയ പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി. എംകേ ഗ്രൂപ്പിന്‍റെ അബുദാബിയിലെ വിവിധ ഔട്ട് ലറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്.

അബുദാബി അല്‍ വാദ മാളില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ അബുദാബി ധനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് മാനേജര്‍ മുഹമ്മദ് ഹുസൈന്‍ അല്‍ ഒബൈലി, എംകേ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « ഹോട്ടല്‍ രംഗത്തെ മികവിനുള്ള പുരസ്കാരം ബേക്‍മാര്‍ട്ടിന്റെ വക
Next Page » ദര്‍ശന ടെക്സ്റ്റൈല്‍സ് ഗ്രൂപ്പിന്‍റെ റിയാദിലെ പുതിയ ഷോറൂമായ ദള്‍ശന »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine