യു.എ.ഇയിലെ അലൈനില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഭരണാധികാരിയുടെ കിഴക്കന്‍ മേഖലയിലെ പ്രതിനിധി ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍കുവൈത്താത്തിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ലുലുവിന്‍റെ 75 –ാ മത്തെ ഷോറൂമാണിത്.
എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി, ചെയര്‍മാന്‍ എം.കെ അബ്ദുല്ല, എക്സികുട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങള്‍ കൂടുതല്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് എം.എ യുസഫലി പറഞ്ഞു. 2011 ഓടെ 100 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.