ദുബായ് അല്‍ മദീന ഗ്രൂപ്പിന്റെ ഡി. എസ് .എസ്. ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷന്റെ ഭാഗമായി നടത്തിയ മൂന്നാമത് മെഗാ ഡ്രോ വിന്നര്‍ ഐഷ ബിസ്മി ക്കുള്ള ടൊയോട്ട യാരിസ് കാറിന്റെ താക്കോല്‍ സഖര്‍ അല്‍ മദീന ദേര മാനേജര്‍ അസീസ് വടക്കേചാലില്‍ സമ്മാനിക്കുന്നു.
ദുബായ് അല്‍ മദീന ഗ്രൂപ്പിന്റെ ഡി. എസ് .എസ്. ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷന്റെ ഭാഗമായി നടത്തിയ മൂന്നാമത് മെഗാ ഡ്രോ വിന്നര്‍ ഐഷ ബിസ്മി ക്കുള്ള ടൊയോട്ട യാരിസ് കാറിന്റെ താക്കോല്‍ സഖര്‍ അല്‍ മദീന ദേര മാനേജര്‍ അസീസ് വടക്കേചാലില്‍ സമ്മാനിക്കുന്നു.
-
വായിക്കുക: promotions, supermarket, മല്‍സരം
അബുദാബി : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സംരംഭമായ എക്സ്പ്രസ് മണി യു.എ.ഇ. യിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്ന ഡബിള്‍ ഡിലൈറ്റ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാന വിജയികള്‍ക്കുള്ള സമ്മാന ദാന ചടങ്ങ ഗംഭീരമായി. അബുദാബിയിലെ എക്സ്പ്രസ് മണി ആസ്ഥാനത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് നാല് ദ്വൈവാര നറുക്കെടുപ്പുകളിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. അരക്കിലോ സ്വര്‍ണ്ണം സമ്മാനമായി നേടിയ സാജിദ് മഹ്മൂദ് മുഹമ്മദ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയില്‍ നിന്നും, ഫോര്‍ഡ് ഫിയസ്റ്റ കാര്‍ നേടിയ ഹുസൈന്‍ മുഹമ്മദ് മന്‍സൂര്‍ സുധീര്‍ ഗിരിയനില്‍ നിന്നും, പതിനായിരം ദിര്‍ഹം ക്യാഷ് നേടിയ ജോസഫൈന്‍ ഓള്‍ഗ പ്രശാന്ത് വീരമംഗലയില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ചു. പ്രായോജകരായ സ്വിസ്സ് അറേബ്യന്‍ പെര്ഫ്യൂമ്സിന്റെ പ്രതിനിധി ശിവാനന്ദ് ഹെബ്ബാര്‍ സംസാരിച്ചു.
തൊണ്ണൂറു രാജ്യങ്ങളിലായി 55,000ല്‍ പരം ഏജന്റ് ലൊക്കേഷനുകള്‍ ഉള്ള എക്സ്പ്രസ് മണി ഇപ്പോള്‍ ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും പണം അയക്കുന്നതിനുള്ള ചാര്‍ജ് ഗണ്യമായി കുറച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: money-exchange, promotions, uae-exchange, മല്‍സരം
ദുബായ് : നാട്ടിലും ഗള്‍ഫിലുമുള്ള മലയാളികള്‍ ഗൃഹാതുര സ്മൃതികളോടെ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുന്ന വേളയില്‍ യു.എ.ഇ. എക്സ്ചേഞ്ച് പൂര്‍വ്വാധികം ശോഭയോടെ ആഘോഷ പരിപാടികള്‍ ആവിഷ്കരിച്ചതായി യു.എ.ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 29 വരെ നീണ്ടു നില്‍ക്കുന്ന “ഓണ സൌഭാഗ്യം” സമ്മാന പദ്ധതിയില്‍ ഇത്തവണ കേരളത്തിലേക്ക് അയക്കുന്നതില്‍ ഉപരി മാഹിയിലേയ്ക്കും യു.എ.ഇ. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവരെ പരിഗണിക്കുന്നുണ്ട്.
ഇതോടൊപ്പം, ഉപഭോക്താക്കള്‍ ക്കിടയിലെ സാഹിത്യ വാസന യുള്ളവരെ പ്രോല്‍സാഹിപ്പി ക്കുന്നതിനായി “ഓണ സൌഭാഗ്യം” എന്ന പേരില്‍ വിശേഷാല്‍ ഓണപ്പതിപ്പും പ്രസിദ്ധീകരിക്കും. കേരളത്തിലും ഗള്‍ഫിലും ഉള്ള പ്രമുഖ സാഹിത്യ കാരന്മാരുടെ കൃതികള്‍ക്കൊപ്പം മല്‍സര വിജയികളുടെ സൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തി ക്കൊണ്ട് ഇരുന്നൂറോളം താളുകള്‍ വരുന്ന കമനീയമായ പതിപ്പാണ് പുറത്തിറക്കുക എന്ന് യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കെ. കെ. മൊയ്തീന്‍ കോയ അറിയിച്ചു. “കേരളത്തിന്റെ പൊതു വികസനത്തില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് ” എന്ന പ്രസക്ത വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഇതിന്റെ മുഖ്യ ആകര്ഷണമാകും.
കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി, പാചകക്കുറിപ്പ് എന്നീ ഇനങ്ങളിലാണ് മല്‍സരം. കഥയ്ക്കും, കവിതയ്ക്കും, ഫോട്ടോഗ്രാഫിയിലും ഓണാനുഭവങ്ങള്‍ വിഷയമാക്കാം. ലേഖനത്തിന് “ഓണത്തിന്റെ സമത്വ സന്ദേശം” എന്നതാണ് വിഷയം. കഥയ്ക്കും കവിതയ്ക്കും രണ്ടു ഫൂള്‍സ്കാപ്പ് പേജും, ലേഖനത്തിന് മൂന്നു ഫൂള്‍സ്കാപ്പ് പേജും ഉപയോഗിക്കാം. ഓണപ്പായസം ആസ്പദമാക്കിയുള്ള പാചകക്കുറിപ്പ് ഒരു ഫൂള്‍സ്കാപ്പ് പേജില്‍ ഒതുങ്ങണം.
രചനകളും വിലാസം പൂരിപ്പിച്ച കടലാസും യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളില്‍ ഓഗസ്റ്റ് ഏഴിന് മുന്‍പായി ഏല്‍പ്പിക്കേണ്ടതാണ്. പ്രമുഖര്‍ വിധി കര്‍ത്താക്കള്‍ ആകുന്ന മല്‍സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യു.എ.ഇ. എക്സ്ചേഞ്ച് ക്യാഷ് അവാര്‍ഡ് നല്‍കും. വിജയികളുടെ രചനകള്‍ “ഓണ സൌഭാഗ്യം” ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കും. ഓണം നാളുകളില്‍ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇവ സൌജന്യമായി വിതരണം ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത യു.എ.ഇ. എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് ഗ്ലോബല്‍ ഹെഡ് ഗോപകുമാര്‍ ഭാര്‍ഗവന്‍ പറഞ്ഞു.
“ഓണ സൌഭാഗ്യം” ഓണപ്പതിപ്പിലേയ്ക്കുള്ള പരസ്യങ്ങള്‍ക്ക് ബെഞ്ച് മാര്‍ക്ക് ഇവന്റ്സ്, മയൂരി ഫിലിം മാഗസിന്‍ എന്നീ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ബെഞ്ച് മാര്‍ക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹബീബ് റഹ്മാന്‍, “മയൂരി” മാനേജിംഗ് എഡിറ്റര്‍ ബിജു കോശി തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5977167, 055 8127659 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ.എസ്.
വായിക്കുക: festivals, money-exchange, promotions, uae-exchange, മല്‍സരം
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഇനോക്കുമായി ചേര്‍ന്ന് നടത്തിയ മൈന്‍ ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു. ദുബായ് എക്കണോമിക് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ സീനിയര്‍ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ കോ ഓര്‍ഡിനേറ്റര്‍ സുല്‍ത്താന്‍ ഹമദ് എല്‍ അസ്സാബിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ഇനോക് മാര്‍ക്കറ്റിംഗ് ഹെഡ് ഇമാന്‍ കാസിം, മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ അഹമ്മദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
നേപ്പാളില്‍ നിന്നുള്ള യംമ്പസാഗൂര്‍ ആണ് ഡയമണ്ട് ജ്വല്ലറിക്ക് അര്‍ഹനായത്. മലബാര്‍ ഗോള്‍ഡിന്‍റെ അല്‍ ഫഹ്ദി സ്ട്രീറ്റിലെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
ഗുരുവായൂര്‍ സ്വദേശിയായ ഷജീറിന് 50,000 ദിര്‍ഹം വില വരുന്ന സ്വര്‍ണം ഇമാന്‍ കാസിം കൈമാറി. ഈ വര്‍ഷത്തോടെ യു.എ.ഇയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ പറഞ്ഞു.
-
വായിക്കുക: diamonds, gold, promotions, മല്‍സരം
ഫാത്തിമ ഗ്രൂപ്പ് മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി മൂസ ഹാജിയാണ് നാല് വിജയികള്‍ക്ക് ടോയോട്ട പ്രാഡോ, യാരിസ് എന്നിവയുടെ താക്കോലുകള്‍ കൈമാറിയത്. ചടങ്ങില്‍ എക്സികുട്ടീവ് ഡയറക്ടര്‍ ഇ.പി ഹമീദ്, ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷൈന്‍ ശിവപ്രസാദ്, ഷറൂഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
-
വായിക്കുക: മല്‍സരം