അബുദാബി: അലങ്കാര ദീപങ്ങളുടെ ഏറ്റവും വിപുലവും വൈവിധ്യ പൂര്‍ണ്ണവുമായ ശേഖരം ഒരുക്കിയ സേഫ് ലൈന്‍ ഇലക്‌ട്രിക്കല്‍സ് ആന്‍ഡ് മെക്കാനിക്കല്‍സ് അബുദാബി നജ്ദാ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയരക്ടര്‍ ബോര്‍ഡ് അംഗവും എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ പത്മശ്രീ. എം. എ. യൂസഫ് അലി യാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
‘സേഫ് ലൈന്‍’ ചെയര്‍മാന്‍ സാലേം സലിം ഫറാജ് സലിം, മാനേജിംഗ് ഡയരക്ടര്‍ അബൂബക്കര്‍, ജനറല്‍ മാനേജര്‍ അബ്ദുല്‍ സമദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വിവിധ തുറകളിലെ നിരവധി പേര്‍ സംബന്ധിച്ചിരുന്നു.
അലങ്കാര വിളക്കുകളുടെ ലോകത്തെ ഒട്ടു മിക്ക പ്രമുഖ ബ്രാന്‍ഡുകളും വിശാലമായ ഈ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ഐ. എസ്. ഒ. 9001 അംഗീകാരം നേടിയ സേഫ് ലൈന്‍ ഗ്രൂപ്പിന്‍റെ കീഴില്‍, സേഫ് ലൈന്‍ പ്രോപ്പര്‍ട്ടീസ്, സേഫ് ലൈന്‍ സ്വിച്ച് ഗിയര്‍, സേഫ് ലൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിംഗ്, ഈസി മെറ്റല്‍ & സ്റ്റീല്‍ വര്‍ക്സ്, സേഫ് ഇന്‍റര്‍നെറ്റ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ സോലുഷന്‍സ് എന്നീ സ്ഥാപനങ്ങളുമുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: construction