ദുബായ് : ദുബായിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ അല്‍ മദീന വൈഡ് റേഞ്ച് റെസ്റ്റോറന്റ് ഏറ്റവും പുതിയ റെസ്റ്റോറന്റ് ദുബായ് അല്‍ ഖൂസിലെ അല്‍ ഖൈല്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 27നു വൈകീട്ട് ഏഴര മണിക്ക് നടന്ന ഉല്‍ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുകേഷ് ആയിരുന്നു മുഖ്യ അതിഥി.
പതിനഞ്ചോളം റെസ്റ്റോറന്റുകളും പത്ത് കാറ്ററിംഗ് യൂണിറ്റുകളും ദുബായില്‍ ഉള്ള അല്‍ മദീന വൈഡ് റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പ് പ്രദേശത്തെ ഭക്ഷണ വിതരണക്കാരില്‍ പ്രമുഖരാണ്. അടുത്ത മാസം മുഹൈസ്നാ, ഖിസൈസ്, അല്‍ ഖൂസ് എന്നിവിടങ്ങളില്‍ കൂടി തങ്ങള്‍ പുതിയ റെസ്റ്റോറന്റ് തുറക്കും എന്ന് അല്‍ മദീന വൈഡ് റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ പി. പി. അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food