യു.എ.ഇ. എക്സ്ചേഞ്ച് മെഗാ സമ്മാനം മലയാളിക്ക്‌

October 31st, 2010

uae-exchange-money-majlis-winner-epathram

ദുബായ്‌ : ധന വിനിമയ രംഗത്തെ പ്രമുഖരായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയ മണി മജ്ലിസ് പ്രമോഷന്‍ സമാപിച്ചു. മെഗാ സമ്മാനമായ ബി. എം. ഡബ്ല്യു. കാര്‍ മലപ്പുറം സ്വദേശിയായ ഷാജി ഹംസ നേടി.

shaji-hamsa-epathram

ഷാജി ഹംസ

യു.എ.ഇ. യിലെ എല്ലാ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴിയും ഓഗസ്റ്റ്‌ 22 മുതല്‍ ഒക്ടോബര്‍ 20 വരെ കാലയളവില്‍ പണമിടപാട്‌ നടത്തിയ എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഈ പ്രൊമോഷനില്‍ ഏറ്റവും പുതിയതായി തുറന്ന അല ഖിസൈസ്‌ രണ്ട് ശാഖയിലൂടെ ഒക്ടോബര്‍ 18ന് ഷാജി ഹംസ നടത്തിയ ഇടപാടാണ് സൌഭാഗ്യ വാഹനം കൊണ്ടു വന്നത്. ഇതേ ശാഖയില്‍ വെച്ച് നടന്ന മെഗാ നറുക്കെടുപ്പിന് ദുബായ്‌ സാമ്പത്തിക വികസന വകുപ്പ്‌ പ്രതിനിധി മോസാ മത്താര്‍ നേതൃത്വം നല്‍കി. യു.എ.ഇ. എക്സ്ചേഞ്ച് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഗ്ലോബല്‍ ബിസിനസ് ഹെഡ്‌ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ്‌ വര്‍ഗീസ്‌ മാത്യു, ബിസിനസ് ഡെവലപ്മെന്റ് ഹെഡ്‌ ദീപക്‌ നായര്‍, ഏരിയ മാനേജര്‍ ജേക്കബ്‌ മാത്യു തുടങ്ങിയവരും സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ മദീന ഗ്രൂപ്പിന്റെ പ്രമോഷന്‍

September 22nd, 2010

al-madeena-shop-and-win-epathram

ദുബായ് അല്‍ മദീന ഗ്രൂപ്പിന്റെ ഡി. എസ് .എസ്. ഷോപ്പ് ആന്‍ഡ്‌ വിന്‍ പ്രമോഷന്റെ ഭാഗമായി നടത്തിയ മൂന്നാമത് മെഗാ ഡ്രോ വിന്നര്‍ ഐഷ ബിസ്മി ക്കുള്ള ടൊയോട്ട യാരിസ് കാറിന്റെ താക്കോല്‍ സഖര്‍ അല്‍ മദീന ദേര മാനേജര്‍ അസീസ്‌ വടക്കേചാലില്‍ സമ്മാനിക്കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് മണി മജ്‌ലിസ്

September 12th, 2010

uae-exchange-money-majlis-promotion-2010-epathramധന വിനിമയ രംഗത്തെ ആഗോള പ്രശസ്തമായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി മണി മജ്‌ലിസ് പ്രമോഷന്‍ പ്രഖ്യാപിച്ചു. യു.എ.ഇ. യിലെ ഏത് യു.എ.ഇ. എക്സ്ചേഞ്ച് ശാഖ വഴിയും ഓഗസ്റ്റ്‌ 22 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ നടത്തുന്ന പണമിടപാടുകള്‍ എല്ലാം നറുക്കെടുപ്പിന് പരിഗണിക്കപ്പെടും. ഒക്ടോബര്‍ 24ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു പുത്തന്‍ ബി.എം.ഡബ്ല്യൂ കാര്‍ മെഗാ സമ്മാനമായി ലഭിക്കും.

നാല് ദ്വൈവാര നറുക്കെടുപ്പുകളിലൂടെ ഒരു മില്യന്‍ ദിര്‍ഹം വരെ മൂല്യമുള്ള ക്യാഷ്‌ വൌച്ചറുകള്‍ വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ തങ്ങള്‍ അയച്ച തുകയ്ക്ക് തുല്യമായ ക്യാഷ്‌ വൌച്ചര്‍ ആണ് സമ്മാനം ലഭിക്കുക. സെപ്തംബര്‍ 7, 22, ഒക്ടോബര്‍ 7, 24 എന്നിങ്ങനെയാണ് പ്രതിമാസ നറുക്കെടുപ്പുകള്‍. 25 വീതം നൂറു വിജയികള്‍ ഈ വിഭാഗത്തില്‍ ഉണ്ടാവും. യു.എ.ഇ. എക്സ്ചേഞ്ച് വഴി ഇടപാട്‌ നടത്തുമ്പോള്‍ കിട്ടുന്ന കൂപ്പണ്‍ നമ്പര്‍ എത്തിസലാത്ത്‌ 2181 അല്ലെങ്കില്‍ ഡു 2201 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്‌താല്‍ നറുക്കെടുപ്പിന് യോഗ്യത ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +9714 3535350 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

ലോകത്തിന്റെ വിശ്വസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമെന്ന ഖ്യാതി നേടിയ യു.എ.ഇ. എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ക്ഷേമം മുഖ്യമായി പരിഗണിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രമോഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്, അമൂല്യ സമ്മാനങ്ങള്‍ നല്‍കുന്നതെന്ന് യു.എ.ഇ. എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്സ്പ്രസ്‌ മണി ഡിലൈറ്റ് സമ്മാനങ്ങള്‍ നല്‍കി

August 14th, 2010

uae-exchange-double-delight-winner-epathramഅബുദാബി : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സംരംഭമായ എക്സ്പ്രസ്‌ മണി യു.എ.ഇ. യിലെ ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്ന ഡബിള്‍ ഡിലൈറ്റ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാന വിജയികള്‍ക്കുള്ള സമ്മാന ദാന ചടങ്ങ ഗംഭീരമായി. അബുദാബിയിലെ എക്സ്പ്രസ്‌ മണി ആസ്ഥാനത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് നാല് ദ്വൈവാര നറുക്കെടുപ്പുകളിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്‌. അരക്കിലോ സ്വര്‍ണ്ണം സമ്മാനമായി നേടിയ സാജിദ്‌ മഹ്മൂദ്‌ മുഹമ്മദ്‌ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയില്‍ നിന്നും, ഫോര്‍ഡ്‌ ഫിയസ്റ്റ കാര്‍ നേടിയ ഹുസൈന്‍ മുഹമ്മദ്‌ മന്‍സൂര്‍ സുധീര്‍ ഗിരിയനില്‍ നിന്നും, പതിനായിരം ദിര്‍ഹം ക്യാഷ്‌ നേടിയ ജോസഫൈന്‍ ഓള്‍ഗ പ്രശാന്ത്‌ വീരമംഗലയില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ചു. പ്രായോജകരായ സ്വിസ്സ് അറേബ്യന്‍ പെര്ഫ്യൂമ്സിന്റെ പ്രതിനിധി ശിവാനന്ദ് ഹെബ്ബാര്‍ സംസാരിച്ചു.

uae-exchange-double-delight-winners-2010-epathram

എക്സ്പ്രസ്‌ മണി ഡബിള്‍ ഡിലൈറ്റ് സമ്മാന ജേതാക്കള്‍

തൊണ്ണൂറു രാജ്യങ്ങളിലായി 55,000ല്‍ പരം ഏജന്റ് ലൊക്കേഷനുകള്‍ ഉള്ള എക്സ്പ്രസ്‌ മണി ഇപ്പോള്‍ ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും പണം അയക്കുന്നതിനുള്ള ചാര്‍ജ്‌ ഗണ്യമായി കുറച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് “ഓണ സൌഭാഗ്യം” ഓണപ്പതിപ്പ്

July 24th, 2010

uae-exchange-onam-promotion-2010-epathramദുബായ്‌ : നാട്ടിലും ഗള്‍ഫിലുമുള്ള മലയാളികള്‍ ഗൃഹാതുര സ്മൃതികളോടെ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുന്ന വേളയില്‍ യു.എ.ഇ. എക്സ്ചേഞ്ച് പൂര്‍വ്വാധികം ശോഭയോടെ ആഘോഷ പരിപാടികള്‍ ആവിഷ്കരിച്ചതായി യു.എ.ഇ. എക്സ്ചേഞ്ച് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ്‌ 29 വരെ നീണ്ടു നില്‍ക്കുന്ന “ഓണ സൌഭാഗ്യം” സമ്മാന പദ്ധതിയില്‍ ഇത്തവണ കേരളത്തിലേക്ക്‌ അയക്കുന്നതില്‍ ഉപരി മാഹിയിലേയ്ക്കും യു.എ.ഇ. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവരെ പരിഗണിക്കുന്നുണ്ട്.

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം.)

ഇതോടൊപ്പം, ഉപഭോക്താക്കള്‍ ക്കിടയിലെ സാഹിത്യ വാസന യുള്ളവരെ പ്രോല്‍സാഹിപ്പി ക്കുന്നതിനായി “ഓണ സൌഭാഗ്യം” എന്ന പേരില്‍ വിശേഷാല്‍ ഓണപ്പതിപ്പും പ്രസിദ്ധീകരിക്കും. കേരളത്തിലും ഗള്‍ഫിലും ഉള്ള പ്രമുഖ സാഹിത്യ കാരന്മാരുടെ കൃതികള്‍ക്കൊപ്പം മല്‍സര വിജയികളുടെ സൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തി ക്കൊണ്ട് ഇരുന്നൂറോളം താളുകള്‍ വരുന്ന കമനീയമായ പതിപ്പാണ് പുറത്തിറക്കുക എന്ന് യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കെ. കെ. മൊയ്തീന്‍ കോയ അറിയിച്ചു. “കേരളത്തിന്റെ പൊതു വികസനത്തില്‍ ഗള്‍ഫ്‌ മലയാളികളുടെ പങ്ക് ” എന്ന പ്രസക്ത വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഇതിന്റെ മുഖ്യ ആകര്ഷണമാകും.

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം.)

കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി, പാചകക്കുറിപ്പ്‌ എന്നീ ഇനങ്ങളിലാണ് മല്‍സരം. കഥയ്ക്കും, കവിതയ്ക്കും, ഫോട്ടോഗ്രാഫിയിലും ഓണാനുഭവങ്ങള്‍ വിഷയമാക്കാം. ലേഖനത്തിന് “ഓണത്തിന്റെ സമത്വ സന്ദേശം” എന്നതാണ് വിഷയം. കഥയ്ക്കും കവിതയ്ക്കും രണ്ടു ഫൂള്‍സ്കാപ്പ് പേജും, ലേഖനത്തിന് മൂന്നു ഫൂള്‍സ്കാപ്പ് പേജും ഉപയോഗിക്കാം. ഓണപ്പായസം ആസ്പദമാക്കിയുള്ള പാചകക്കുറിപ്പ്‌ ഒരു ഫൂള്‍സ്കാപ്പ് പേജില്‍ ഒതുങ്ങണം.

രചനകളും വിലാസം പൂരിപ്പിച്ച കടലാസും യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളില്‍ ഓഗസ്റ്റ്‌ ഏഴിന് മുന്‍പായി ഏല്‍പ്പിക്കേണ്ടതാണ്. പ്രമുഖര്‍ വിധി കര്‍ത്താക്കള്‍ ആകുന്ന മല്‍സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്‌ യു.എ.ഇ. എക്സ്ചേഞ്ച് ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും. വിജയികളുടെ രചനകള്‍ “ഓണ സൌഭാഗ്യം” ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കും. ഓണം നാളുകളില്‍ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ഇവ സൌജന്യമായി വിതരണം ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത യു.എ.ഇ. എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് ഗ്ലോബല്‍ ഹെഡ്‌ ഗോപകുമാര്‍ ഭാര്‍ഗവന്‍ പറഞ്ഞു.

“ഓണ സൌഭാഗ്യം” ഓണപ്പതിപ്പിലേയ്ക്കുള്ള പരസ്യങ്ങള്‍ക്ക് ബെഞ്ച്‌ മാര്‍ക്ക്‌ ഇവന്റ്സ്, മയൂരി ഫിലിം മാഗസിന്‍ എന്നീ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ബെഞ്ച്‌ മാര്‍ക്ക്‌ ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹബീബ്‌ റഹ്മാന്‍, “മയൂരി” മാനേജിംഗ് എഡിറ്റര്‍ ബിജു കോശി തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5977167, 055 8127659 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സത്യം രാമലിംഗ രാജുവിനു ജാമ്യം
Next Page » ചരിത്രത്തിലെ ആദ്യ നഷ്ടവുമായി ബി. എസ്. എന്‍. എല്‍. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine