പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി ബി. എസ്. എന്‍. എല്‍. നഷ്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഈ പൊതു മേഖലാ സ്ഥാപനം 2009 – 2010 സാമ്പത്തിക വര്‍ഷത്തില്‍ 1822.65 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ജീവനക്കാരുടെ മൂന്നു വര്‍ഷത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യേണ്ടി വന്നതിനാലാണ് നഷ്ടം നേരിട്ടതെന്നാണ് കമ്പനി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്.
സ്വകാര്യ ടെലികോം കമ്പനികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ 3ജി, ബ്രോഡ് ബാന്‍ഡ് വയര്‍ലെസ് സേവന ങ്ങള്‍ക്കായുള്ള ഫീസ് നല്‍കേണ്ടി വന്നതും കമ്പനിക്ക് സാമ്പത്തിക നഷ്ടത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
മികവുറ്റ സേവനവും ആകര്‍ഷകമായ നിരക്കുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് മൂലം സ്വകാര്യ മേഖലയിലെ കമ്പനികളില്‍ നിന്നും ബി. എസ്. എന്‍. എല്‍. കനത്ത വെല്ലു വിളിയാണ് നേരിടുന്നത്. കടുത്ത കിട മത്സരമാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മൊമ്പൈല്‍ ഫോണിന്റെ വ്യാപകമായ പ്രചാരം ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ഫോണ്‍ കണക്ഷനുകളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ കുറവു വരുത്തിയിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: telecom