ബ്യൂട്ടി വേള്‍ഡ് ദുബായില്‍ ആരംഭിച്ചു

June 2nd, 2010

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പ്രദര്‍ശനമായ ബ്യൂട്ടി വേള്‍ഡ് ദുബായില്‍ ആരംഭിച്ചു. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടു നില്‍ക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓട്ടോ മെക്കാനിക്ക ആരംഭിച്ചു

May 26th, 2010

automechanika-dubaiദുബായ്‌ : ഓട്ടോമോട്ടീവ് ഉപകരണങ്ങളുടെ പ്രദര്‍ശനമായ ഓട്ടോ മെക്കാനിക്ക ദുബായില്‍ ആരംഭിച്ചു. ദുബായ് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനം മൂന്ന് ദിവസം നീളും. ഓട്ടോ ആഫ്റ്റര്‍ മാര്‍ക്കറ്റ് പ്രദര്‍ശനമാണ് ഓട്ടോ മെക്കാനിക്ക. മോട്ടോര്‍ വാഹനങ്ങളുടെ വിവിധ പാര്‍ട്സുകളാണ് പ്രധാനമായും പ്രദര്‍ശനത്തിന് ഉള്ളത്. വിവിധ തരം സുരക്ഷാ ഉപകരണങ്ങള്‍, സീറ്റുകള്‍, ചേസിസ്, ഇലക്ട്രോണിക് പാര്‍ട്ടുകള്‍, ബാറ്ററികള്‍, ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. വിവിധ വാഹന സേവനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഓട്ടോമെക്കാ നിക്കയിലുണ്ട്.

ദുബായിലെ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. പുതിയ ഉത്പന്നങ്ങളുമയാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഡൈനാ ട്രേഡ് സീനിയര്‍ ഡിവിഷന്‍ മാനേജര്‍ നന്ദകുമാര്‍ പറയുന്നു.

ചൈനയുടെ നിറഞ്ഞ സാന്നിധ്യമാണ് ഇത്തവണ ഓട്ടോമെക്കാനിക്കയില്‍. ഓട്ടോ മോട്ടീവ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സ് പെയര്‍ പാര്‍ട്സുകളും ഉപകരണങ്ങളും ചൈന പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഓട്ടോ മെക്കാനിക്കയില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൈവ കൃഷിയുടെ സന്ദേശവുമായി അമൃതം റെജി യു.എ.ഇ. യില്‍

May 25th, 2010

amrutham-rejiജൈവ കാര്‍‌ഷിക മേഖലയില്‍ രാജ്യാ തിര്‍‌ത്തികള്‍‌ ഭേദിച്ച്‌ തനതായ വ്യക്തി മുദ്ര പതിപ്പിച്ച പാലക്കാട്‌ അഞ്ചുമൂര്‍‌ത്തി മം‌ഗലത്ത്‌ സ്ഥിതി ചെയ്യുന്ന അമൃതം ബയോ ഓര്‍‌ഗാനിക്ക്‌ റിസര്‍‌ച്ച്‌ സെന്ററിന്‍‌റെ ഗവേഷണ ഫലമായി, യു. എ. ഇ. യിലെ മണ്ണില്‍‌ അനുകൂലമായ പോഷക ഘടകങ്ങള്‍‌ ഉള്‍പ്പെടുത്തി, പത്ത്‌ വര്‍‌ഷം‌ കൊണ്ട്‌ കാര്‍‌ഷിക മേഖലയില്‍‌ പൂര്‍‌ണ്ണമായും‌ സ്വയം‌ പര്യാപ്തമാകുന്ന രാജ്യമായി യു. എ. ഇ. യെ മാറ്റാന്‍‌ സാധിക്കുമെന്ന്‌ മാനേജിം‌ഗ്‌ ഡയറക്ടര്‍‌ അമൃതം റെജി e പത്രത്തിനോട്‌ പറഞ്ഞു.

ബൃഹത്തായ കാര്‍‌ഷിക വിപ്ലവമാണ് അമ്യതം ബയോ യു. എ. ഇ. യില്‍‌ നടപ്പാക്കാന്‍‌ പോകുന്നത്‌. കാര്‍‌ഷിക മേഖലയില്‍‌ പുതുമയാര്‍‌ന്ന സാങ്കേതിക വിദ്യകള്‍‌ ഉപയോഗിക്കാനും‌ നടപ്പിലാക്കാനുമുള്ള സാമ്പത്തികവും‌ മാനസികവുമായ കഴിവുള്ള ഭരണ കൂടത്തിന്‌റെ പൂര്‍‌ണ്ണ പിന്തുണ ഇതിനുണ്ട്‌. ഇതിന്‍‌റെ ഭാഗമായി ഷാര്‍‌ജയില്‍‌ കാര്‍‌ഷിക സര്‍വകലാശാല സ്ഥാപിക്കാനുള്ള പ്രവര്‍‌ത്തനങ്ങള്‍‌ ആരം‌ഭിച്ചു കഴിഞ്ഞു.

ഇത്‌ പൂര്‍‌ത്തി യാകുന്നതോടെ ഗള്‍‌ഫ്‌ മേഖലയിലെ ആദ്യത്തെ കാര്‍‌ഷിക സര്‍വകലാശാല യെന്ന ബഹുമതി ഇതിന് ലഭിക്കും‌. ഇന്ത്യയിലും‌ വിദേശത്തുമുള്ള ധാരാളം‌ വിദ്യാര്‍‌ത്ഥികള്‍‌ക്ക്‌ ഉപരി പഠനത്തിനും‌  ഉദ്യോ ഗാര്‍‌ത്ഥികള്‍‌ക്ക് തൊഴിലിനും‌ അവസര മൊരുങ്ങും‌. ഗള്‍‌ഫിലെ പ്രകൃതിക്കും കാലാവസ്ഥക്കും‌ ഇണങ്ങും‌ വിധം‌ ജൈവ കൃഷി രീതി വികസിപ്പി ച്ചെടുത്ത്‌ യു. എ. ഇ. യിലും ഒരു ഹരിത വിപ്ലവം‌ സൃഷ്ടിക്കുകയാണ് തന്‍‌റെ ലക്ഷ്യമെന്ന്‌ അമൃതം റെജി പറഞ്ഞു.

രാസ വളങ്ങളുടെയും‌ രാസ കീടനാശിനി കളുടെയും‌ ഉപയോഗം‌ നിര്‍‌ത്തലാക്കാ നുള്ള നടപടികള്‍‌ യു. എ. ഇ. സര്‍‌ക്കര്‍‌ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പരിശോധന യിലൂടെ മണ്ണില്‍‌ അടങ്ങിയിരിക്കുന്ന സൂക്ഷ്മ മൂലകങ്ങളുടെ കുറവുകള്‍‌ കണ്ടെത്തി, മണ്ണിനാ വശ്യമായ പോഷക ഘടകങ്ങള്‍‌ ഉള്‍‌പ്പെടുത്തി യുള്ള ക്യഷി രീതി ഇവിടെ നടപ്പിലാക്കും‌. പരിസ്ഥിതിക്ക്‌ ഇണങ്ങും‌ വിധം‌ ഉല്‍‌പ്പാദന വര്‍‌ദ്ധനവും‌ വിളകളുടെ ഗുണ മേന്മയും‌ രോഗ പ്രതിരോധ ശേഷിയും‌ വര്‍‌ദ്ധിപ്പിക്കുന്നു വെന്നതാണ്‌ അമൃതം ജൈവ ജീവാണു വളങ്ങളെ ലോക കാര്‍‌ഷിക മേഖലയില്‍‌ വ്യത്യസ്ത മാക്കുന്നത്‌. ലോക വ്യാപകമായി ജൈവ ക്യഷി വന്‍‌ മുന്നേറ്റം‌ നടത്തി ക്കൊണ്ടി രിക്കുകയാണ്‌.

ആഗോളമായ ഈ ചുവടുമാറ്റത്തെ യു. എ. ഇ. യടക്കമുള്ള ഗള്‍‌ഫ്‌ രാജ്യങ്ങളിലും‌ പ്രചരിപ്പിക്കാനാണ് അമൃതം ബയോ ഓര്‍‌ഗാനിക്ക്‌ റിസര്‍‌ച്ച്‌ സെന്ററിന്റെ ശ്രമം. രാസ വളങ്ങളുടെയും‌ രാസ കീടനാശിനികളുടെയും‌ ഉപയോഗം‌ ലോക കാര്‍‌ഷിക മേഖലയില്‍‌ വന്‍‌ നാശത്തിനു വഴിയൊരുക്കി. പല ക്യഷി ഭൂമികളും‌ തരിശു ഭൂമികളായി മാറി.

ഇതിന് പരിഹാരം‌ തേടി നടത്തിയ ഗവേഷണമാണ് അമൃതം  റെജിയെ കാര്‍‌ഷിക മേഖലയില്‍‌ പ്രശസ്തനാക്കിയാത്‌. യു. എ. ഇ. യടക്കം‌ എല്ലാ രാജ്യങ്ങളിലും‌ വിഷ വിമുക്തമായ ഭക്ഷ്യ കാര്‍‌ഷിക വിഭവങ്ങള്‍‌ ഉല്‍‌പ്പാദിപ്പിക്കാനാണ് ഈ കാര്‍‌ഷിക ഗവേഷകന്‍‌റെ ശ്രമം‌.

പ്രതീഷ് പ്രസാദ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« വിന്‍ എ ഡയമണ്ട് വിത്ത് പോണ്ട്സ് പ്രമോഷന്‍
ഓട്ടോ മെക്കാനിക്ക ആരംഭിച്ചു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine