ദോഹ: “പ്രോജക്ട് ഖത്തര്‍” എന്ന പേരില്‍ ഏറ്റവും വലിയ പദ്ധതി പ്രദര്‍ശനം ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏപ്രില്‍ 30 വരെ ഈ പ്രദര്‍ശനം തുടരുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഫെയര്‍ ആന്‍ഡ് പ്രമോഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാച്ചി അറിയിച്ചു.
നിര്‍മാണ, സാങ്കേതിക, കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും പരിസ്ഥിതി സാങ്കേതികതയുടെയും ആറാമത്തെ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്.
ഉന്നതരായ നിക്ഷേപകരെയും പദ്ധതി പ്രവര്‍ത്തകരെയും വളരെയധികം ആകര്‍ഷിക്കു ന്നതാണീ പ്രദര്‍ശനം. 38 രാജ്യങ്ങളില്‍ നിന്നായി 900 പ്രദര്‍ശകരാണ് ഇവിടെ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം കമ്പനികള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. 22 ദേശീയ പവലിയനുകളും 150 പ്രാദേശിക പ്രദര്‍ശകരും പങ്കെടുക്കുന്നുണ്ട്.
ഊര്‍ജ സംരക്ഷണവും ഗ്രീന്‍ കെട്ടിടങ്ങളും “പ്രോജക്ട് ഖത്തറി”ന്റെ മുഖ്യ പ്രമേയമാണ്. ഗവേഷണ രംഗത്തെ വിദഗ്ദ്ധര്‍ക്ക് അനുഭവങ്ങള്‍ കൈമാറു ന്നതിനുള്ള അവസര മൊരുക്കാനും വികസന രംഗത്ത് ശക്തമായൊരു ബന്ധം കെട്ടിപ്പടുക്കാനും ഗ്രീന്‍ സോണ്‍ ലക്ഷ്യ മാക്കുന്നുണ്ട്. പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി ഏറ്റവും പുതിയ വിപണി തന്ത്രം ആവിഷ്‌ക രിക്കാന്‍ വാണിജ്യ, പ്രൊഫഷണല്‍ സന്ദര്‍ശകരുടെ ആഗമനം വഴിയൊരുക്കുന്നു.
36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കമ്പനികളെയും ഒരേ കുട ക്കീഴില്‍ കൊണ്ടു വന്ന് ഏറ്റവും പുതിയ നിര്‍മാണ ഉപകരണങ്ങളും സംവിധാനങ്ങളും വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം വഴി സാധ്യമാകും.
ആസ്‌ത്രേലിയ, ഇന്ത്യ, ആസ്ത്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനന്‍, മലേഷ്യ, മാള്‍ട്ട, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ., ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: construction