സ്വര്‍ണ്ണ വില പവന് 320 രൂപ വര്‍ദ്ധിച്ച് 13,840 രൂപയായി, ഗ്രാമിന് 1730 രൂപ. ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന വുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണവില റിക്കോര്‍ഡില്‍ എത്തിയെങ്കിലും സ്വര്‍ണ്ണ വിപണിയില്‍ കാര്യമായ മാന്ദ്യം ഒന്നും ഇല്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഇന്നലെ സ്വര്‍ണ്ണ ക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്ന വിശ്വാസത്തില്‍ കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണ്ണം വാങ്ങുവാന്‍ ധാരാളം ആളുകള്‍ സ്വര്‍ണ്ണ ക്കടകളില്‍ എത്തിയിരുന്നു.
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold