പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി

October 27th, 2026

ksrtc-buses-with-special-facilities-for-senior-citizens-in-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ല എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. നിയമ സഭയിൽ നൽകിയ രേഖാ മൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ധവള പത്രത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ശുപാർശ ചെയ്തിട്ടില്ല. വിവിധ വിഭാഗ ങ്ങളിൽ പ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം തമ്മിൽ താരതമ്യം ചെയ്യില്ല.

നാടിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകൾ പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി

ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി

October 16th, 2026

tomin-thachenkary-epathram

കൊച്ചി : മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. തച്ചങ്കരിയുടെ തടവ് ശിക്ഷ സ്‌റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി വിധി വന്നതോടെയാണ് ജയിലിൽ നിന്നും തച്ചങ്കരി പുറത്തിറങ്ങിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിക്ക് നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നു. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.

ശിക്ഷാ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.

ആദ്യമായാണ് സംസ്ഥാനത്ത് അഴിമതിക്കേസിൽ ഒരു മുൻ ഡി. ജി. പി. യെ ജയിലിൽ അടക്കുന്നത്.

2003 ജനുവരി 1 മുതൽ 2007 ജൂലായ് 4 വരെയുള്ള കാലയളവിൽ ഐ. ജി. യായി ഔദ്യോഗിക പദവിയിൽ ഇരിക്കവേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ച്‌ എന്നായിരുന്നു വിജിലൻസ് കേസ്.

2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. 9 മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി 2026 സെപ്റ്റംബർ 17 നാണു കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി

തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും

October 15th, 2026

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്തുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം മുതൽ ഇടി മിന്നലോട് കൂടിയ ശക്തമായ മഴ പെയ്യും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ കാലവർഷം അഥവാ തുലാവര്‍ഷം വെള്ളി, ശനി ദിവസങ്ങളിലും ശക്തമാകും. തെക്കു പടിഞ്ഞാറൻ കാലവർഷം പിന്മാറുന്നതോടെയാണ് തുലാവർഷം എത്തുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യും. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമഴ എന്ന് പ്രവചിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പൊതു ജനങ്ങൾ കർശ്ശനമായി പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ണൂരും കാസര്‍ കോടും ഒഴികെ 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ വടക്കൻ കേരളത്തിലും മഴ ശക്തമാകും. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. KSDMA 

- pma

വായിക്കുക: , , ,

Comments Off on തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും

വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും

October 14th, 2026

തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശ്ശന നടപടികൾ സ്വീകരിക്കും എന്നും ബസ്സുകളിൽ നിലവിലുള്ള ഓൺ ലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ്വ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും എന്നും കെ. എസ്. ആർ. ടി. സി. മാനേജിംഗ് ഡയറക്ടർ ഡോ. പ്രമോജ് ശങ്കർ ഉറപ്പു നൽകി.

വയോജന സൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്‌കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പ് നൽകിയത്.

കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വാതിൽ പ്പടികളുടെ ഉയരം കുറക്കുക, ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽ നിന്നും മാറ്റുക എന്നീ നിർദ്ദേശങ്ങൾ പരിശോധിക്കും എന്നും അധികൃതർ വ്യക്തമാക്കി. P. R. D.

- pma

വായിക്കുക: , , , , , , , ,

Comments Off on വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും

സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.

October 12th, 2026

pinarayi-vijayan-epathram
തിരുവനന്തപുരം: സി. എം. ആര്‍. എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ പിണറായി വിജയന്‍ ഒന്നാം പ്രതി യായി രണ്ടു കേസുകൾ സംസ്ഥാന വിജിലന്‍സ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. പിണറായിയുടെ മകൾ ടി. വീണ രണ്ട് കേസുകളിലും പ്രതിയാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മരുമകൻ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.

അഴിമതി നിരോധന നിയമ പ്രകാരമാണ് ആദ്യകേസ്. രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ. ഡി.യുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസ് എടുക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും എന്നാണു റിപ്പോർട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.

Page 1 of 14612345...102030...Last »

« Previous « അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
Next Page » വീണ്ടും സമര ഭൂമികയായി ഡൽഹി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha