സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത

October 7th, 2024

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 9 ബുധനാഴ്ച വരെ വ്യാപക മഴ പെയ്യുവാൻ സാദ്ധ്യത എന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത യില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത.  തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളില്‍ ഇന്ന് (തിങ്കൾ) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും (ചൊവ്വ ബുധൻ ദിവസങ്ങളിൽ) വിവിധ ജില്ലകളിൽ യെല്ലോ – ഓറഞ്ചു അലെർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കു കിഴക്കന്‍ അറബി ക്കടലില്‍ നിലനില്‍ക്കുന്ന ചക്ര വാതച്ചുഴിയും കൊണ്ടാണ് വരും ദിവസങ്ങളിലും ഇടി മിന്നലോടു കൂടിയ അതിതീവ്ര മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നത്.  PRESS RELEASE

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത

മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

October 5th, 2024

all-india-radio-news-anchor-m-ramachandran-passes-away-ePathram
തിരുവനന്തപുരം: ആകാശവാണി മുൻ വാര്‍ത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥൻ ആയിരിക്കെ ആകാശ വാണിയില്‍ എത്തുന്നത്. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനം അനുഷ്ഠിച്ചു.

പിന്നീട് കൈരളി ടി. വിയിൽ സാക്ഷി എന്ന ആക്ഷേപ ഹാസ്യ പരിപാടി യുടെ ശബ്ദമായി മാറി. തുടർന്ന് ഗൾഫിലെ ചില മലയാളം റേഡിയോ പ്രോഗ്രാമുകളിൽ കൗതുക വാർത്തകൾ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും

September 17th, 2024

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ബുധനാഴ്ച മുതൽ വീണ്ടും ആരംഭിക്കും. എല്ലാ പ്രവൃത്തി ദിനങ്ങളിലും മസ്റ്ററിംഗിന് സൗകര്യം ഒരുക്കും. റേഷൻ കാര്‍ഡിലെ അംഗങ്ങൾ എല്ലാവരും നേരിട്ട് എത്തി ഇ- പോസ് യന്ത്രത്തിൽ വിരല്‍ പതിപ്പി പ്പിച്ചു കൊണ്ടാണ് മസ്റ്ററിംഗ് നടത്തേണ്ടത്. റേഷൻ വിഹിതവും സാമൂഹ്യ പെൻഷനും നഷ്ടപ്പെടാതെ കൃത്യമായി ലഭിക്കുവാൻ മസ്റ്ററിംഗ്‌ പൂർത്തിയാക്കണം.

ആദ്യ ഘട്ട മസ്റ്ററിംഗ് സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടക്കും.

കൊല്ലം, ആലപ്പുഴ, പത്തനം തിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ടാം ഘട്ട മസ്റ്ററിംഗ്‌ നടത്തും.

പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ കോട് ജില്ലകളില്‍ മൂന്നാം ഘട്ട മസ്റ്ററിംഗ്‌ ഒക്ടോബര്‍ 3 മുതല്‍ 8 വരെയും നടക്കും.

ഒക്ടോബര്‍ 31 നകം മസ്റ്ററിംഗ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം എന്നാണു സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 31 നു മുൻപായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കും. റേഷന്‍ വിഹിതം കൈ പ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ട് എന്നുറപ്പ് വരുത്തുന്നതിന് കൂടിയാണ് മസ്റ്ററിംഗ്‌. PRD & Ration Card : eService

- pma

വായിക്കുക: , , , ,

Comments Off on റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും

കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

September 5th, 2024

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
ഇടുക്കി : ഗുണ നിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വെളിച്ചെണ്ണ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേര ശക്തി എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനാണ് ഇടുക്കി ജില്ലാ സബ് കളക്ടർ പിഴ ചുമത്തിയത്.

സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആദിവാസി കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷിജാസ് 15 ദിവസത്തിനകം പിഴ അടക്കണം എന്നാണു നിർദ്ദേശം.

- pma

വായിക്കുക: , , , , , , , , , ,

Comments Off on കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

വീണ്ടും മഴ ശക്തമാവും

September 5th, 2024

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് വീണ്ടും മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം വ്യാപകമായ മഴയും സെപ്റ്റംബര്‍ 8 ഞായറാഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുവാനും ഇടയുണ്ട്.

ഇതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ സെപ്റ്റംബര്‍ 8 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ആന്ധ്രാ പ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം ആയി ശക്തി പ്രാപിക്കും. ഇതേ തുടര്‍ന്നാണ് മഴ വീണ്ടും കേരളത്തില്‍ ശക്തി പ്രാപിക്കുക എന്നാണു കാലാവസ്ഥാ പ്രവചനം

- pma

വായിക്കുക: , , , ,

Comments Off on വീണ്ടും മഴ ശക്തമാവും

Page 5 of 125« First...34567...102030...Last »

« Previous Page« Previous « പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
Next »Next Page » കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha