
അബുദാബി : ഡാറ്റകള്‍ പൂർണ്ണമായും നശിപ്പിച്ച് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും രൂപ കല്‍പ്പന ചെയ്ത ഏറ്റവും വിനാശകരമായ മലീഷ്യസ് സോഫ്റ്റ് വെയറുകളില്‍ ഒന്നായ ‘വൈപ്പർ’ മാൽ വെയറിന്ന് എതിരെ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
സിസ്റ്റങ്ങളും സോഫ്റ്റ് വെയറുകളും പതിവായി അപ്ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കുക, പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കുക എന്നിവയാണ് വ്യക്തികൾ പാലിക്കേണ്ടത്.
സ്ഥാപനങ്ങൾ, വേർതിരിച്ചുള്ള (ഐസൊ ലേറ്റഡ്) ബാക്കപ്പുകൾ ഒരുക്കുക, അവയുടെ കാര്യക്ഷമത കൃത്യമായി പരിശോധിക്കുക. കൂടാതെ സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസ് അനുമതികൾ നിയന്ത്രിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യുക, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുക.
വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഇത്തരം തയ്യാറെടുപ്പുകള്‍ വേണം എന്നും കൗണ്‍സില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, warning, ഇന്റര്‍നെറ്റ്, മാധ്യമങ്ങള്‍, സാങ്കേതികം





























