ദുബായ് : ഓൺ ലൈൻ ഭിക്ഷാടകര്‍ക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന് ദുബായ് പോലീസ്. e-ഭിക്ഷാടകരെ പിടി കൂടാൻ പോലീസ് നടപടികൾ കർശ്ശനമാക്കി. ഇതിനായി പ്രത്യേക ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നവ മാധ്യമ ങ്ങളിലൂടെ വീഡിയോ ആയും മറ്റു പോസ്റ്റുകളിലൂടെ യും ഇ-മെയിലുകൾ അയച്ചും പലരും സഹായം തേടുന്നത് അധികൃതരുടെ ശ്രദ്ധയില്‍ ഉണ്ട്. കൂടുതൽ സഹതാപം കിട്ടാൻ കെട്ടിച്ചമച്ച കദന കഥ കളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകളോ ഇ-മെയിലുകളോ പൊതു ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാല്‍ e-Crime പോര്‍ട്ടല്‍ വഴി അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
റമദാന്‍ മാസത്തിലെ സവിശേഷ സംഭാവനകളെ മുതലെടുക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഓര്‍മ്മിപ്പിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽ പ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും. മോഷണം, പോക്കറ്റടി തുടങ്ങിയ വിവിധ കുറ്റ കൃത്യങ്ങളു മായി യാചകർക്ക് ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അംഗീകൃത ജീവ കാരുണ്യ സംഘടനകള്‍ വഴി, സഹായം ആവശ്യമുള്ളവർക്ക് എത്തിക്കാന്‍ കഴിയും. അതിനായി തങ്ങളുടെ സംഭാവനകൾ ഇത്തരം ജീവകാരുണ്യ സംഘടന കളിലേക്ക് നൽകണം എന്നും ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലം അൽ ജലാഫ് അറിയിച്ചു.
- Dubai Police Twitter
- യാചനക്കെതിരെ കാമ്പയിന്
- യാചകർക്ക് എതിരെ നടപടികളുമായി പോലീസ്
- ഭിക്ഷാടന നിരോധനം : നിയമത്തിന് അംഗീകാരം
- ഭിക്ഷാടനം : ശിക്ഷകള്‍ കടുപ്പിച്ച് പബ്ലിക്ക് പ്രൊസിക്യൂഷന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, warning, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്