അബുദാബി : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതയെ ചൂഷണം ചെയ്യുന്ന യാചകർക്ക് എതിരെ കർശന നടപടി കളുമായി പോലീസ് രംഗത്ത്. പൊതു സ്ഥല ങ്ങളിൽ ഭിക്ഷാടനം നടത്തു ന്നവരെ ശ്രദ്ധ യിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം എന്നും അധി കൃതർ.
ഭിക്ഷാടനം രാജ്യത്ത് നിരോധി ച്ചിട്ടുള്ള താണ്. യാചന ഇല്ലാതാക്കു വാൻ ഇസ്‌ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ വകുപ്പ്, നഗര സഭ എന്നിവയുടെ സഹ കരണ ത്തോടെ ശ്രമങ്ങൾ നടത്തി വരിക യാണ്.
ജന ങ്ങളുടെ സന്മനസ്സിനെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന യാചന അംഗീ കരി ക്കുവാനാവില്ല എന്നും പൊതു സ്ഥല ങ്ങളിലും തെരുവു കളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്തിന്റെ നിയമ ത്തിനെ ചോദ്യം ചെയ്യുന്ന തോടൊപ്പം റമദാനിന്റെ പവിത്ര തക്ക് കോട്ടം തട്ടുന്ന പ്രവർത്തി യാണ് എന്നും വ്രതാനുഷ്ഠാന ത്തിന്റെ വിശുദ്ധി കാത്തു സൂക്ഷി ക്കുവാൻ യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗര ന്മാരും താമസ ക്കാരും അബു ദാബി പോലീസിന്റെ അടിയന്തര ഫോൺ നമ്പറായ 999 ൽ വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതർ അറിയിച്ചു.
യാചകര്‍ കൂടുത ലായി തങ്ങുന്ന പള്ളി കള്‍, ഇഫ്താർ ടെന്റുകള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ, മാര്‍ക്കറ്റുകള്‍, ബാച്ചലർമാരുടെ താമസ കേന്ദ്ര ങ്ങള്‍ തുടങ്ങിയ പ്രദേശ ങ്ങളില്‍ സിവി ലിയന്‍ പട്രോള്‍ സംഘ ങ്ങളെ വിന്യസിക്കും.
ആവശ്യക്കാർക്ക് സഹായം നല്‍കു വാന്‍ വ്യക്തി കളും ജീവ കാരുണ്യ സംഘടന കളും മടി കാണിക്കാറില്ല. അത് കൊണ്ട് തന്നെ സഹായം ആവശ്യമുള്ള വരെ കണ്ടെ ത്തി യാൽ അംഗീ കൃത മായ സംഘടന കളു മായി ബന്ധ പ്പെടാന്‍ നിര്‍ദേശി ക്കണം എന്നും പോലീസ് പൊതു ജന ങ്ങളെ ഓർമ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, കുറ്റകൃത്യം, നിയമം, പ്രവാസി, മതം, യു.എ.ഇ.