അബുദാബി : സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ആൾ മാറാട്ടം നടത്തുന്ന വർക്ക് 5 വർഷം തടവു ശിക്ഷ ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.
യോഗ്യതയോ ഉത്തര വാദിത്വമോ ഇല്ലാതെ ഒരു നിയമ വിരുദ്ധ പ്രവർത്തനം നടത്തുക, ഏതെങ്കിലും തരത്തിലുള്ള നേട്ടം നേടുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ ബാധകം എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കുറ്റ കൃത്യങ്ങളിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയുള്ള ആൾമാറാട്ടം നടത്തിയാല്‍ ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷ ത്തിൽ കൂടാത്തത്തുമായ തടവു ശിക്ഷ ലഭിക്കുന്നതാണ്.
നിയമ സംസ്കാരം പൊതു ജനങ്ങള്‍ക്ക് ഇടയില്‍ പ്രോത്സാഹിപ്പിക്കുവാനും നിയമത്തെ ക്കുറിച്ച് സമൂഹത്തില്‍ അവബോധം വളർ ത്തുന്നതിനും കൂടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, അബുദാബി, കുറ്റകൃത്യം, നിയമം, പ്രവാസി, യു.എ.ഇ.