അബുദാബി : യു. എ. ഇ. യുടെ 51-ാം ദേശീയ ദിനത്തിന് മുന്നോടിയായി വിവിധ രാജ്യക്കാരായ 1,530 തടവു കാരെ മോചിപ്പിക്കുവാൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹ ത്തിന് സംഭാവനകള്‍ നല്കുവാന് കൂടിയാണ് ഈ തീരുമാനം.
ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി 1,214 സ്വദേശി പൗരന്മാരുടെ 536.2 ദശലക്ഷം ദിർഹത്തിൻ്റെ കടം എഴുതിത്തള്ളിയതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ജീവകാരുണ്യം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.