അബുദാബി : യു. എ. ഇ. യില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പുതു വത്സര ദിനമായ ജനുവരി 1, ഏപ്രില്‍ 20 മുതല്‍ 23 വരെ (റമദാൻ 29 മുതൽ ശവ്വാൽ 3 വരെ) ഈദുൽ ഫിത്വർ അവധി, ബലി പെരുന്നാള്‍ അവധികള്‍ ജൂണ്‍ 27 മുതല്‍ 30 വരെ (ദുൽ ഹജ്ജ് 9 അറഫാ ദിനം, ദുൽ ഹജ്ജ് 10 മുതൽ 12 വരെ ഈദ് അൽ അദ്ഹ), ഹിജ്‌റ പുതു വര്‍ഷം (മുര്‍റം 1) ഔദ്യോഗിക അവധി ജൂലായ് 21, നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 29 (റബീഉല്‍ അവ്വല്‍ 12), ദേശീയ ദിന അവധി ഡിസംബർ 2, 3 എന്നിങ്ങനെയാണ് നിലവിലെ അവധി ദിനങ്ങൾ.
യു. എ. ഇ. മന്ത്രി സഭയാണ് അവധി പ്രഖ്യാപിച്ചത്. പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി ബാധകം ആയിരിക്കും. മേല്‍പ്പറഞ്ഞ അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആയതിനാല്‍ ചന്ദ്ര പ്പിറവി യുടെ വിത്യാസങ്ങള്‍ മൂലം കലണ്ടര്‍ ദിനങ്ങളില്‍ മാറ്റം വന്നേക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-holidays, തൊഴിലാളി, നിയമം, പ്രവാസി, മതം, യു.എ.ഇ.