അബുദാബി : ഭിക്ഷാടനത്തിനു എതിരെ ബോധ വല്‍കരണ വുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു.
മനുഷ്യന്റെ ഉദാര മനസ്കത മുതലെടുത്ത് നിരവധി പേര്‍ ഭിക്ഷാടന ത്തിന് ഇറങ്ങി തിരിക്കുന്നുണ്ട്. രാജ്യ ത്തിന്റെ സാമൂഹിക ഭദ്രതയും പ്രതിച്ഛായയും നശിപ്പിക്കുന്ന പ്രവര്‍ത്തന മാണു ഭിക്ഷാടനം. ഇതൊരു സാമൂഹിക വിപത്താണ് എന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഷാഫര്‍ പറഞ്ഞു.
യാചനയ്ക്കായി ഗൂഢാലോചന നടത്തുകയും പണം പിടുങ്ങാന്‍ ശ്രമിക്കുന്നവരും ഉണ്ടെന്നും കണ്ടെത്തി യിട്ടുണ്ട്. യാചന പോലെ കുറ്റകര മാണ് ഭിക്ഷാടകരെ സഹായി ക്കുന്നതും. ഈ സാമൂഹ്യ വിപത്തിന് എതിരെ പൊതു ജനങ്ങളെ ബോധ വാന്മാര്‍ ആക്കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു കാമ്പയിന്‍ സംഘടി പ്പിച്ചിരി ക്കുന്നത്.
ഭിക്ഷാടകരെ കണ്ടാല്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് അറിയി ക്കണം എന്നും വിവരം നല്‍കി യാല്‍ ഉടനടി നടപടി എടുക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.
അബുദാബി പൊലീസ് ഒാപ്പറേഷന്‍ റൂമില്‍ 999 എന്ന നമ്പറിലും 8002626 (800 AMAN) എന്ന ടോള്‍ ഫ്രീ നമ്പറിലും യാചന സംബന്ധിച്ച പരാതി കള്‍ പൊതു ജനങ്ങള്‍ക്ക് അറിയിക്കാം എന്നും പോലീസ് അറിയിച്ചു.
മറ്റു എമിരേറ്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ :
800 243 (ദുബായ്), 06 56 32 222 (ഷാര്‍ജ), 07 20 53 372 (റാസല്‍ ഖൈമ), 06 74 01 616 (അജ്മാന്‍), 999 (ഉമ്മുല്‍ ഖുവൈന്‍),
09 20 511 00, 09 22 244 11 (ഫുജൈറ)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുറ്റകൃത്യം, നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം