ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി ഷാര്‍ജ യിലെ പാം പുസ്തകപ്പുര നടത്തിയ അക്ഷര തൂലിക കഥാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
അജിത്കുമാര്‍ അനന്തപുരി യുടെ ’രോഗ പ്പുരകള്‍ പറയുന്നത്’ എന്ന കഥ യ്ക്കാണ് ഒന്നാം സ്ഥാനം. ദേവീ നായര്‍ രചിച്ച ’വിധി നിഷേധങ്ങള്‍’ രണ്ടാം സ്ഥാനവും ദീപാ മണി യുടെ ’മാഞ്ഞു പോയ മഴവില്ല്’ മൂന്നാം സ്ഥാനവും നേടി.

അജിത്കുമാര്‍, ദേവീ നായര്‍, ദീപാ മണി
ഇടവാ ഷുക്കൂര്‍ ചെയര്‍മാനും സദാശിവന്‍ അമ്പലമേട്, മുരളി, ശേഖര്‍ വാരിയര്‍ എന്നിവര്‍ അംഗ ങ്ങളുമായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഏപ്രില്‍ പത്തിന് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പാം സര്‍ഗ സംഗമം വാര്‍ഷിക ആഘോഷ ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- pma