ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ അക്ഷരമുദ്ര പുരസ്‌കാരം കവി അസ്‌മോ പുത്തന്‍ചിറ യ്ക്ക് സമ്മാനിക്കും. ആധുനിക മലയാള കാവ്യ ശാഖ യ്ക്ക് അസ്‌മോ നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് അവാര്‍ഡ്. ഏപ്രിലില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പാം വാര്‍ഷിക ആഘോഷ ത്തിൽ വെച്ച് അക്ഷരമുദ്ര പുരസ്‌കാരം സമ്മാനിക്കും.
തൃശൂര്‍ ജില്ല യിലെ പുത്തന്‍ചിറ സ്വദേശിയായ അസ്മോ 1974 മുതല്‍ അബുദാബി യില്‍ ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ സാംസ്കാരിക – സാഹിത്യ രംഗത്ത് 1977 മുതല്‍ സജീവ മാണ്.
പുതിയ സാഹിത്യ കാരെ പ്രോത്സാഹി പ്പിക്കുന്നതിനും അവരുടെ രചന കളെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി അസ്മോ സംഘടിപ്പിക്കുന്ന ‘കോലായ’ എന്ന സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളി കള്‍ക്കിട യില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പ്രവാസ ലോകത്തെ നവാഗത രായ എഴുത്തു കാര്‍ക്ക് നല്‍കി വരുന്ന അക്ഷര തൂലിക പുരസ്‌കാര ത്തിനുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനവരി 30 ന് ആണെന്ന് ഭാരവാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളിയോടന്‍, സുകുമാരന്‍ വെങ്ങാട്ട് എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 050 41 46 105
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, ഷാര്‍ജ, സംഘടന, സാംസ്കാരികം, സാഹിത്യം