ദുബായ് : ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം – ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് ആധുനികത യുടെ പുതിയ ദിശാ ബോധം പകർന്നു നൽകിയ യു. എ. ഇ. യിൽ പ്രവാസി ആയിരുന്ന ടി. വി. കൊച്ചു ബാവ യുടെ സ്മരണ നില നിര്‍ത്തുവാന്‍ വേണ്ടിയാണ് അവാർഡ്.
കവിത : ഇസ്മായീൽ മേലടി (പുസ്തകം – വാർത്തകൾ ഓര്‍മ്മിക്കാനുള്ളതല്ല). ബാല സാഹിത്യം : സാദിഖ് കാവിൽ (ഖുഷി).
ലേഖന സമാഹാരം : എം. സി. എ. നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊല വിളി കൾക്കും നില വിളികൾക്കും ഇടയിൽ).
നോവൽ : സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം).
കഥാ സമാഹാരം : കെ. എം. അബ്ബാസ്, വെള്ളിയോടൻ (കെ. എം. അബ്ബാസിൻ്റെ സമ്പൂർണ്ണ കഥകൾ, ബർസഖ്).
ഓര്‍മ്മ : മനോജ് രാധാകൃഷ്ണൻ (പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് പുരസ്കാരങ്ങള്‍.
സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോളിനു പുരസ്കാരം നൽകും.
2023 നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ യില്‍ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. മൊമെൻ്റോയും പ്രശസ്തി പത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, കല, കവിത, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, ഷാര്‍ജ, സാംസ്കാരികം, സാഹിത്യം