Tuesday, October 10th, 2023

അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

al-ethihad-sports-ePathram
അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യൻ ഫുട് ബോള്‍ ക്ലബ്ബ് അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം ലഭിച്ചു. 2023-24 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബ്ബ് എന്നുള്ള ബഹുമതി കൂടി അൽ ഇത്തിഹാദ് എഫ്. സി.ക്ക് സ്വന്തം എന്ന് സി. ഇ. ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു. എ. ഇ., ബ്രിട്ടണ്‍, ഐറിഷ്, മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബു കള്‍ക്ക് ഒപ്പമാണ് ഡിവിഷന്‍ ത്രീ യില്‍ ഇന്ത്യന്‍ ക്ലബ്ബും കളിക്കുക.

al-ethihad-foot-ball-club-ePathram

പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരും ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാൻ ടീമിൻ്റെ പരിശീലകൻ (എഫ്. എ. ലെവല്‍ 3 കോച്ച്). ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങൾ നടക്കും.

അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു അൽ ഇത്തിഹാദ് ഫുട് ബോൾ ക്ലബ്ബ് രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം എന്നും അറക്കൽ കമറുദ്ധീൻ പറഞ്ഞു.

മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. Instagram 

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ
 • റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
 • നൈബേഴ്‌സ് പ്രീമിയർ ലീഗ് : ഗ്രീൻ സ്റ്റാർ ജേതാക്കളായി
 • ബി. ആർ. ഷെട്ടി യു. എ. ഇ. യിൽ തിരിച്ചെത്തി
 • ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു
 • വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ
 • ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ പത്ത് ഹൃദയ ശസ്ത്ര ക്രിയകൾ പൂർത്തിയായി
 • ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
 • മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ
 • കെ. എസ്. സി. യുവജനോത്സവം സമാപിച്ചു
 • നോൽ കാർഡുകൾ​ ഡിജിറ്റൽ വാലറ്റ് ആക്കുന്നു
 • ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ
 • ആരോഗ്യ പരിശീലന – കൺസൾട്ടൻസി മേഖലയിലെ വൻ മുന്നേറ്റവുമായി ആർ. പി. എം.
 • എൻജിൻ ഓഫ് ചെയ്യാതെ പുറത്തു പോയാൽ 500 ദിർഹം പിഴ
 • കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ
 • മെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ : എൻട്രികൾ ക്ഷണിക്കുന്നു
 • സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ
 • മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു
 • ടി. എച്ച്. മുസ്തഫയുടെ നിര്യാണം : ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ അനുശോചിച്ചു
 • നാടകോത്സവം : ഓർമ്മയുടെ ‘ഭൂതങ്ങൾ’ അരങ്ങിൽ എത്തി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine