അബുദാബി : അദ്ധ്യാപന മേഖലയില്‍ യു. എ. ഇ. യില്‍ 25 വര്‍ഷം സേവനം അനുഷ്ഠിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അദ്ധ്യാപകരെ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. ആദരിക്കുന്നു. അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് 2023 ഒക്ടോബര്‍ 20 വെള്ളിയാഴ്ച, രാത്രി 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വെച്ച് നടക്കുന്ന 𝗧𝗵𝗮𝗸𝗿𝗲𝗲𝗺 `𝑎 𝑑𝑎𝑦 𝑜𝑓 𝑔𝑟𝑎𝑡𝑖𝑡𝑢𝑑𝑒` എന്ന പരിപാടിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യ അഥിതിയായിരിക്കും.
യു. എ. ഇ. യിലെ അറിയപ്പെടുന്ന എഴുത്തുകാരി ഫാത്തിമ അല്‍ മസ്രൂയി, വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പ്രമുഖ സംഘടനാ ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന – ജില്ലാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ തക്രീമില്‍ സംബന്ധിക്കും.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെ ക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്‍ററി പ്രദര്‍ശനവും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോട് അനുബന്ധിച്ച് പ്രബന്ധ രചന, വീഡിയോ ആശംസ, ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.
മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടന്‍, കെ. എം. സി. സി. സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാഹിദ് ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, മുഖ്യ പ്രായോജകരായ അല്‍ അബീര്‍ മെഡിക്കല്‍ സെന്‍റര്‍ പ്രതിനിധി റോയ് രാജ്, അല്‍ തവക്കല്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധി മുഹിയുദ്ധീന്‍ ചോലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാല്‍മി പരപ്പനങ്ങാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍ ഹാരിസ് വി. പി., സംസ്ഥാന കെ. എം. സി. സി. ഭാര വാഹികളായ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, കുഞ്ഞിപ്പ മോങ്ങം, നാസര്‍ വൈലത്തൂര്‍, ഹസ്സന്‍ അരീക്കന്‍, സിറാജ് ആതവനാട്, സമീര്‍ പുറത്തൂര്‍, ഷാഹിര്‍ പൊന്നാനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം