യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്

September 11th, 2024

cyber-pulse-beware-e-fraud-hacker-attack-ePathram
ദുബായ് : സർക്കാർ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും യു. എ. ഇ. പാസ്സ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ ദുബായ് എമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.

വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ UAE PASS ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒറ്റത്തവണ പാസ്സ്‌ വേർഡ്‌ (OTP) നമ്പർ പങ്കു വെക്കാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.

യാതൊരു കാരണ വശാലും അപരിചിതരുമായി തങ്ങളുടെ UAE പാസ്സ് ലോഗിൻ വിവരങ്ങളോ OTP നമ്പറുകളോ പങ്കു വെക്കരുത് എന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈയിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ വീണ്ടും ആഹ്വാനം ചെയ്തത്.

ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകും എന്ന സംശയം തോന്നിയാൽ ഉടൻ തന്നെ 800 5111- എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കണം എന്നും ദുബായ് എമിഗ്രേഷൻ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

September 19th, 2023

logo-uae-public-prosecution-ePathram
അബുദാബി : അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം കറൻസികൾ കൈമാറ്റം ചെയ്യണം എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കും എന്നു പ്രചരിപ്പിച്ച് കബളിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുത് എന്നും യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടനം : ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

March 23rd, 2022

penalties-managing-organised-begging-offence-in-uae-ePathram
ദുബായ് : ഓൺ ലൈൻ ഭിക്ഷാടകര്‍ക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന് ദുബായ് പോലീസ്. e-ഭിക്ഷാടകരെ പിടി കൂടാൻ പോലീസ് നടപടികൾ കർശ്ശനമാക്കി. ഇതിനായി പ്രത്യേക ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നവ മാധ്യമ ങ്ങളിലൂടെ വീഡിയോ ആയും മറ്റു പോസ്റ്റുകളിലൂടെ യും ഇ-മെയിലുകൾ അയച്ചും പലരും സഹായം തേടുന്നത് അധികൃതരുടെ ശ്രദ്ധയില്‍ ഉണ്ട്. കൂടുതൽ സഹതാപം കിട്ടാൻ കെട്ടിച്ചമച്ച കദന കഥ കളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകളോ ഇ-മെയിലുകളോ പൊതു ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാല്‍ e-Crime പോര്‍ട്ടല്‍ വഴി അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

റമദാന്‍ മാസത്തിലെ സവിശേഷ സംഭാവനകളെ മുതലെടുക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഓര്‍മ്മിപ്പിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽ പ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും. മോഷണം, പോക്കറ്റടി തുടങ്ങിയ വിവിധ കുറ്റ കൃത്യങ്ങളു മായി യാചകർക്ക് ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ അംഗീകൃത ജീവ കാരുണ്യ സംഘടനകള്‍ വഴി, സഹായം ആവശ്യമുള്ളവർക്ക് എത്തിക്കാന്‍ കഴിയും. അതിനായി തങ്ങളുടെ സംഭാവനകൾ ഇത്തരം ജീവകാരുണ്യ സംഘടന കളിലേക്ക് നൽ‌കണം എന്നും ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലം അൽ ജലാഫ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്

September 29th, 2019

fake-sms-messages-in-uae-which-can-drain-bank-account-ePathram
അബുദാബി : ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നും വ്യക്തി ഗത വിവര ങ്ങള്‍ ഇല്ലാത്ത തിനാല്‍ എ. ടി. എം. കാർഡ് റദ്ദാക്കി എന്നും ഉള്ള വ്യാജ സന്ദേശ ങ്ങള്‍ക്കും ഫോണ്‍ വിളി കള്‍ക്കും എതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.

beware-of-atm-scam-sms-messages-police-warning-ePathram

ഫോണിൽ വിളിച്ചും അറബി യിലും ഇംഗ്ലീഷിലും ഉള്ള എസ്. എം. എസ്., വാട്സ് ആപ്പ് സന്ദേശം അയച്ചും ആളു കളെ കബളിപ്പിച്ചു കൊണ്ട് തട്ടിപ്പുകള്‍ നടക്കു ന്നതായി ശ്രദ്ധയില്‍ പ്പെട്ടതായി അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ അറിയിച്ചു.

സെൻട്രൽ ബാങ്കി ന്റെ വെബ് സൈറ്റ് അഡ്രസ്സ്, പോലീസ് ലോഗോ എന്നിവ ഉപയോഗിച്ച് അയക്കുന്ന സന്ദേശ ത്തില്‍ പ്രശ്ന പരിഹാരത്തി നായി വ്യക്തിഗത വിവര ങ്ങളും എമി റേറ്റ്സ് ഐ. ഡി. നമ്പര്‍ എന്നിവ ആവശ്യ പ്പെടുന്നുണ്ട്.

ഒരു കാരണ വശാലും ആര്‍ക്കും വ്യക്തി ഗത വിവര ങ്ങള്‍ നല്‍കരുത് എന്നും തട്ടിപ്പു കളിൽ വഞ്ചിക്ക പ്പെട രുത് എന്നും ഇത്തരം കാര്യ ങ്ങളില്‍ സ്വയം ജാഗ്രത പുലര്‍ത്തണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതി യിരിക്കുക

January 21st, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യൻ എംബസ്സി യില്‍ നിന്നുള്ള ഫോണ്‍ വിളി എന്നുള്ള പേരില്‍ 02- 44 92 700 എന്ന നമ്പറിൽ നിന്നും വരുന്ന വ്യാജ ഫോൺ കോളു കളോട് പ്രതി കരി ക്കരുത് എന്ന് അബു ദാബി യിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പു നല്‍കി.

എംബസ്സി പ്രതിനിധി യാണ് എന്നും ബാങ്ക് അക്കൗണ്ടി ലേക്ക് ഇന്ത്യൻ എംബസ്സി യുടെ പേരിൽ നിശ്ചിത തുക നിക്ഷേപിക്കണം എന്നും ആവശ്യ പ്പെട്ട് 02 – 44 92 700 എന്ന നമ്പറിൽ നിന്നും ഫോണ്‍ കോളു കള്‍ പല ര്‍ക്കും കിട്ടിയ തായുള്ള പരാതി യുടെ അടി സ്ഥാന ത്തിലാണ് ഈ മുന്ന റിയിപ്പ്.

എംബസ്സി ആരോടും പണം ആവശ്യ പ്പെടില്ല എന്നും ഇത്തരം കോളു കൾ ലഭിക്കു ന്നവർ വിവരം ഉടനെ തന്നെ hoc.abudhabi @ mea. gov. in എന്ന ഇ – മെയിൽ വഴി എംബസ്സി യെ അറിയിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 5123»|

« Previous « സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്
Next Page » ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി »



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine