മാധ്യമ കൂട്ടായ്മ സഹായിക്കും

May 27th, 2011

news-paper-epathram

ദുബായ്‌ : യു.എ.ഇ. യിലെ ആദ്യ കാല മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ കെ. പി. കെ. വെങ്ങരയുടെ തുണയ്ക്കായി ഒടുവില്‍ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നീക്കങ്ങള്‍ ആരംഭിച്ചു. ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിലേക്കായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. തങ്ങളില്‍ ഒരുവനെ, അതും പ്രസ്തുത സംഘടനയുടെ ഒരു മുന്‍ കാല അദ്ധ്യക്ഷന്‍ കൂടിയായ വ്യക്തിയെ, സഹായിക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടപടി നേരത്തെ വിമര്‍ശന വിധേയമാവുകയും ഇതിനെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം മറക്കാനാവുമോ?

May 18th, 2011

kpk-vengara-epathram

ദുബായ്‌ : മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം ആരുടേതെന്ന് ചോദിച്ചാല്‍ യു.എ.ഇ. യിലെ പഴമക്കാര്‍ പറയുന്നത് കെ. പി. കെ. വെങ്ങരയുടെ പേരായിരിക്കും. ഇദ്ദേഹത്തെ യു.എ.ഇ. യിലെ റേഡിയോയുടെ പിതാവ് എന്ന് വിളിക്കുന്നതും വെറുതെയല്ല. എന്നാല്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത ചില കുരുക്കുകളില്‍ സ്വയം പെട്ട് പോയ യു.എ.ഇ. യിലെ മാധ്യമ രംഗത്തെ ഈ അതികായനെ ദുബായിലെ മാധ്യമ ഫോറം മറന്നു പോയോ എന്ന് സംശയിക്കാതിരിക്കാന്‍ ആവുന്നില്ല.

അഞ്ചു വര്ഷം മുന്‍പത്തെ കാര്യങ്ങള്‍ മറക്കുക എന്നത് മലയാളിയുടെ ദുര്യോഗമാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാം വീണ്ടും ഒരിക്കല്‍ കൂടി കണ്ടതാണ്. 2006ല്‍ കെ. പി. കെ. അദ്ധ്യക്ഷന്‍ ആയിരുന്ന മീഡിയാ വേദിയിലെ ഒരു തലതൊട്ടപ്പന്‍ തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ എന്ന പേരും പറഞ്ഞ് കഴിഞ്ഞ വര്ഷം പണപ്പിരിവ്‌ നടത്തിയത് മാത്രം ബാക്കിയായി.

മര്‍ഡോക്കിന്റെ പാളയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ക്ക്‌ നക്ഷത്ര തിളക്കത്തില്‍ കണ്ണ് മങ്ങുന്നത് സ്വാഭാവികമാവാം. എന്നാല്‍ പത്ര സമ്മേളനങ്ങള്‍ കൂലിക്ക് നടത്തി കിട്ടിയ കാശ് അംഗങ്ങള്‍ക്ക്‌ പകുത്തു നല്‍കി ചരിത്രം സൃഷ്ടിച്ചവര്‍ തങ്ങളിലൊരുവന്‍ അഴിയാക്കുരുക്കില്‍ പെട്ട് പോയിട്ടും സഹായത്തിനായി സംഘടനാ ബലമോ പണമോ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് ഇത്തരത്തിലുള്ള പണം ഞങ്ങള്‍ക്ക്‌ വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞ സംഘടനയിലെ ചില അംഗങ്ങള്‍ക്കെങ്കിലും കുറച്ചിലായി തോന്നുന്നത് ആശ്വാസകരമാണ്. ഇവരില്‍ ചിലര്‍ കെ. പി. കെ. യെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതും സ്വാഗതാര്‍ഹമായി.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി

March 28th, 2011

indian-school-muscat-epathram

മസ്ക്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമല്ല എന്ന് പരാതി ഉയര്‍ന്നു. പതിനേഴ് ഇന്ത്യന്‍ സ്ക്കൂളുകള്‍ ഉള്ള ഒമാനില്‍ കേവലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂളില്‍ നിന്നുമുള്ള അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്‌. ഈ സ്ക്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന വ്യാപകമായ പ്രതിഷേധം മറ്റു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒമാനില്‍ കേവലം എണ്ണായിരത്തോളം മാത്രം വരുന്ന മസ്ക്കറ്റ്‌ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ സാമാന്യ നീതിക്ക്‌ നിരക്കാത്തതാണ് എന്നാണ് പരാതി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കി വോട്ട് പിടിത്തം

December 16th, 2010

ദുബായ്‌ : ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സംഘടനയുടെ ഫണ്ടിലെ പണം ഉപയോഗിച്ച് വോട്ടര്‍മാരുടെ വ്യക്തിപരമായ പേരില്‍ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു.

നിലവിലെ ഭരണ സമിതിയുടെ കാലാവധി 2010 നവംബര്‍ 21ന് അവസാനിച്ച സാഹചര്യത്തില്‍ വന്‍ തുക ചിലവഴിച്ച് ഇത്തരമൊരു നീക്കം നടത്തുന്നതിന് ഭരണ സമിതിക്ക്‌ അധികാരമില്ല എന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വോട്ട് ലക്ഷ്യമാക്കി പണ വിതരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

സംഘടനക്ക് പത്ര സമ്മേളനങ്ങള്‍ നടത്തുന്ന ഇനത്തില്‍ ഫീസായി ലഭിക്കുന്ന തുകയാണ് ഇത്തരത്തില്‍ വഴി വിട്ട് ചിലവഴിക്കുവാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കാല സമിതികള്‍ കൈമാറിയ തുകയും കൂടി ചേര്‍ത്താല്‍ ഇതൊരു ഭീമമായ തുക തന്നെയുണ്ടാവും. ഇത് മൊത്തമായി അംഗങ്ങളുടെ സ്വകാര്യ പേരുകളില്‍ നിക്ഷേപിക്കുന്നതോടെ സംഘടനയുടെ ഫണ്ട് കാലിയാവും. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സമിതിക്ക്‌ ശൂന്യമായ ഒരു ഖജനാവാവും കൈമാറാന്‍ ഉണ്ടാവുക.എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ല എന്നാണ് ഭാരവാഹികളുടെ പക്ഷം.

ഭരണ സമിതിയുടെ കാലാവധി കഴിയുമ്പോള്‍ ഖജനാവിലെ പണം അടുത്ത സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കൈമാറ്റം ചെയ്യണം എന്ന് സംഘടനയുടെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ നിലയ്ക്ക് സംഘടനയുടെ പണം അംഗങ്ങള്‍ തമ്മില്‍ വീതിച്ചെടുത്ത്‌ ഫോറം ഒരു ചിട്ടിക്കമ്പനിയായി അധപതിക്കരുത് എന്ന് ഭരണ സമിതിയിലെ തന്നെ ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വോട്ട് ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ കളര്‍ ടി.വി. സമ്മാനമായി നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത ഇത്തരം വില കുറഞ്ഞ നടപടികള്‍ സമൂഹത്തിന് മാതൃകയാവേണ്ട ഒരു സംഘടന കൈക്കൊള്ളരുത് എന്നാണ് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരുടെയും അഭിപ്രായം.

free-tv-for-voters-epathram

വോട്ടിന് പകരം സമ്മാനമായി ടി.വി.

കാലാവധി കഴിഞ്ഞ ഒരു ഭരണ സമിതി, എക്സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും സ്ഥലത്തില്ലാത്ത സമയം നോക്കി അടിയന്തിരമായി കോറം തികയാതെ യോഗം ചേരുകയും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. കാലാവധി കഴിഞ്ഞ ഒരു സമിതി വന്‍ പണച്ചിലവു വരുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് സൊസൈറ്റീസ്‌ ആക്റ്റ്‌ (1860) പ്രകാരം സാധുതയില്ല. മാത്രമല്ല, ഇപ്രകാരം അധികാരമൊഴിയുന്ന ഭരണ സമിതി, സംഘടനയുടെ പണം അംഗങ്ങളുടെ പേരിലേക്ക് കൈമാറ്റം ചെയ്യുന്നതിനെതിരെ വ്യക്തമായ വിലക്കുകളും ഈ ആക്റ്റില്‍ അനുശാസിക്കുന്നുണ്ട്. പണം വഴി മാറി ചിലവഴിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകള്‍.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക്‌ നേരിട്ട് പണം വിതരണം ചെയ്യുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് കടക വിരുദ്ധമാണ് എന്നത് ഏതൊരു ഇന്ത്യാക്കാരനും അറിയാം എന്നിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ഇത്തരമൊരു നീക്കം നടത്തുന്നത് ആശാസ്യമല്ല എന്ന് ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ e പത്രത്തോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി

October 31st, 2010

salam-pappinisseri-epathram

ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലഭിച്ചത് യുനൈറ്റഡ്‌ അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.

hakeem-sheikh-hamsa-epathram

ഹക്കീം ശൈഖ് ഹംസ

ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട്‌ ഒലവക്കോട്‌ സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ്‌ തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്‌.

കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക്‌ തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « “നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം” ദുബായില്‍ പ്രകാശനം ചെയ്തു
Next »Next Page » ക്ലീന്‍ അപ് ദി വേള്‍ഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine