Wednesday, May 18th, 2011

മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം മറക്കാനാവുമോ?

kpk-vengara-epathram

ദുബായ്‌ : മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം ആരുടേതെന്ന് ചോദിച്ചാല്‍ യു.എ.ഇ. യിലെ പഴമക്കാര്‍ പറയുന്നത് കെ. പി. കെ. വെങ്ങരയുടെ പേരായിരിക്കും. ഇദ്ദേഹത്തെ യു.എ.ഇ. യിലെ റേഡിയോയുടെ പിതാവ് എന്ന് വിളിക്കുന്നതും വെറുതെയല്ല. എന്നാല്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത ചില കുരുക്കുകളില്‍ സ്വയം പെട്ട് പോയ യു.എ.ഇ. യിലെ മാധ്യമ രംഗത്തെ ഈ അതികായനെ ദുബായിലെ മാധ്യമ ഫോറം മറന്നു പോയോ എന്ന് സംശയിക്കാതിരിക്കാന്‍ ആവുന്നില്ല.

അഞ്ചു വര്ഷം മുന്‍പത്തെ കാര്യങ്ങള്‍ മറക്കുക എന്നത് മലയാളിയുടെ ദുര്യോഗമാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാം വീണ്ടും ഒരിക്കല്‍ കൂടി കണ്ടതാണ്. 2006ല്‍ കെ. പി. കെ. അദ്ധ്യക്ഷന്‍ ആയിരുന്ന മീഡിയാ വേദിയിലെ ഒരു തലതൊട്ടപ്പന്‍ തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ എന്ന പേരും പറഞ്ഞ് കഴിഞ്ഞ വര്ഷം പണപ്പിരിവ്‌ നടത്തിയത് മാത്രം ബാക്കിയായി.

മര്‍ഡോക്കിന്റെ പാളയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ക്ക്‌ നക്ഷത്ര തിളക്കത്തില്‍ കണ്ണ് മങ്ങുന്നത് സ്വാഭാവികമാവാം. എന്നാല്‍ പത്ര സമ്മേളനങ്ങള്‍ കൂലിക്ക് നടത്തി കിട്ടിയ കാശ് അംഗങ്ങള്‍ക്ക്‌ പകുത്തു നല്‍കി ചരിത്രം സൃഷ്ടിച്ചവര്‍ തങ്ങളിലൊരുവന്‍ അഴിയാക്കുരുക്കില്‍ പെട്ട് പോയിട്ടും സഹായത്തിനായി സംഘടനാ ബലമോ പണമോ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് ഇത്തരത്തിലുള്ള പണം ഞങ്ങള്‍ക്ക്‌ വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞ സംഘടനയിലെ ചില അംഗങ്ങള്‍ക്കെങ്കിലും കുറച്ചിലായി തോന്നുന്നത് ആശ്വാസകരമാണ്. ഇവരില്‍ ചിലര്‍ കെ. പി. കെ. യെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതും സ്വാഗതാര്‍ഹമായി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ to “മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം മറക്കാനാവുമോ?”

  1. kabeer says:

    വാര്‍ത്താ സമ്മേളനാനന്തരം ഇഷ്ട വിഭവങ്ങളോടെ നിറവയര്‍. കോഴി, ആട്, പോത്ത്…
    സര്‍വ്വാദി ജന്തു സസ്യാദി. ചഷകത്തില്‍ ശൂന്യമാം കുപ്പികള്‍ സാക്ഷി.
    പുറത്തിറങ്ങുമ്പോള്‍ പത്മശ്രീ പ്രാഞ്ചിയേട്ടന്റെ ഹൈപ്പര്‍ ചന്തയില്‍ നിന്ന് എന്തും വാങ്ങാനാവുന്ന ഒരഞ്ഞുറിന്റെ വൌച്ചര്‍.
    ലേബര്‍ ക്യാമ്പില്‍ വെള്ളമില്ല, വെളിച്ചമില്ല എന്നു പറഞ്ഞ അഞ്ഞൂറു ദിര്‍ഹം ശമ്പളക്കാരനോട് തട്ടിക്കയറിയ ബ്യൂറോ ചീഫിനു സങ്കടം മുഴുവന്‍ രണ്ടു വിട്ടിട്ടുള്ള തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയതിനെ കുറിച്ചായിരുന്നു.

    മറുവശത്തെ ദയനീയത മനസ്സില്‍ തറയാതെ പോയത് വൌച്ചറുകള്‍ തീര്‍ത്ത ആവരണം കൊണ്ടാണ്.

    ദുബായ് മലയാളി മാധ്യമ ജീവിതം ഇങ്ങിനെയൊക്കെ ഒരാഘോഷമായി മാറുമ്പോള്‍
    ആര്‍ക്കാണ് സമയം സഖാവെ? ജയില്‍ മുറിക്കുള്ളില്‍ ചോര ഛര്‍ദ്ദിച്ചവനെ ഒന്നു കാണുവാല്‍ ആര്‍ക്കും സമയം.?
    ആരാണീ തടവറയിലെ കെ പി കെ ?
    ഓ… പുള്ളിയാണ് റേഡിയോ തുടങ്ങിയതല്ലേ?
    ഐ എം എഫിന്റെ മുന്‍ പ്രസിഡെന്റായിരുന്നോ അദ്ദേഹം?
    സാമ്പത്തിക കുറ്റമല്ലേ? അവിടെ കുറച്ചു നാള്‍ കിടക്കട്ടെന്നേയ്…

    അരണ്ട വെളിച്ചത്തില്‍ പച്ചക്കുപ്പിയുടെ പശ്ചാത്തലത്തില്‍ നമുക്കു ചര്‍ച്ച തുടരാം.

    എങ്ങുമെത്താത്ത ചര്‍ച്ചയുടെ ഒടുവില്‍ സോണാപൂരിലെ എംബാമിങ്ങ് കേന്ദ്രത്തില്‍ നമുക്കൊന്നിക്കാം.

  2. കബീര്‍,
    “എങ്ങുമെത്താത്ത ചര്‍ച്ചയുടെ ഒടുവില്‍ സോണാപൂരിലെ എംബാമിങ്ങ് കേന്ദ്രത്തില്‍ നമുക്കൊന്നിക്കാം.”
    ഇത് ഉദ്ദേശിച്ചത് വേങ്ങര യെ കുറിച്ചാണെങ്കിൽ അങ്ങിനെ സംഭവിക്കാതിരിക്കട്ടെ..

  3. kabeer says:

    കെ പി കെ യെ സഹായിക്കുവാൻ അവസാനം തീരുമാനമായതിൽ സന്തോഷം.
    ഈ വിഷയം നിയന്ത്രണത്തോടെ അവതരിപ്പിച്ച
    ഇ- പ്ത്രത്തിനും നന്ദി.
    ശീതീകരിക്കപ്പെട്ട മുറിയിൽ, മുഖത്ത് ചായം പൂശി
    സ്പോൺസർമാരുടെ ഉടുപ്പുമിട്ട് , തലേ ദിവസത്തെ കെട്ടുമാറാതെ അവതരിപ്പിക്കുന്നതിന്റെ എളുപ്പം
    ഇക്കാര്യത്തിലുണ്ടാകില്ലന്ന് ഉറപ്പായതിനാൽ,
    ആത്മാർഥ്മായ നീക്കം തന്നെയാൺ മാധ്യമ പ്രവത്തകരുടെ പ്രസ്ഥാനത്തിൽ നിന്നു ഉണ്ടാകുന്നതെന്നു ഉറപ്പു വരുത്താൻ ഇ – പത്രം സദാ ഇവരെ നിരീക്ഷിക്കുമല്ലോ????

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine