
ദുബായ് : യു.എ.ഇ. യിലെ ആദ്യ കാല മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ കെ. പി. കെ. വെങ്ങരയുടെ തുണയ്ക്കായി ഒടുവില്‍ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നീക്കങ്ങള്‍ ആരംഭിച്ചു. ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിലേക്കായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. തങ്ങളില്‍ ഒരുവനെ, അതും പ്രസ്തുത സംഘടനയുടെ ഒരു മുന്‍ കാല അദ്ധ്യക്ഷന്‍ കൂടിയായ വ്യക്തിയെ, സഹായിക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടപടി നേരത്തെ വിമര്‍ശന വിധേയമാവുകയും ഇതിനെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള സാംസ്കാരിക വ്യക്തിത്വം, തട്ടിപ്പ്, മാധ്യമങ്ങള്‍





























