അബുദാബി : യു. എ. ഇ. യില്‍ സംഘടിത ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും എന്ന് പബ്ലിക്ക് പ്രൊസിക്യൂഷന്‍.
2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം കുറ്റ കൃത്യങ്ങളുടെയും പിഴകളുടെയും ശിക്ഷാ നിയമം പ്രകാരം, “രണ്ടോ അതില്‍ അധികമോ ആളുകളുടെ സംഘടിത കൂട്ടം ചേര്‍ന്നു നടത്തുന്ന ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക്” കുറഞ്ഞത് 6 മാസത്തെ തടവു ശിക്ഷയും 100,000 ദിര്‍ഹം പിഴയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ (പി.പി) സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.
വ്യക്തികളെ സംഘടിത ഭിക്ഷാടനത്തിനായി ഈ രാജ്യത്തേക്ക് കൊണ്ടു വന്നാൽ അവര്‍ക്കും അതേ പിഴ ശിക്ഷ നല്‍കും എന്നും ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് യാചന നടത്തിയാല്‍ 3 മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമം നില നില്‍ക്കുന്നുണ്ട്.
Managing organized begging offence #law #legal_culture #publicprosecution #safe_society pic.twitter.com/n7JQ1q53Km
— النيابة العامة (@UAE_PP) February 23, 2022
സമൂഹത്തില്‍ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിർമ്മാണങ്ങളെ ക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുവാനും കൂടി യുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റ്.
- W A M , Malayalam
- യാചനക്കെതിരെ കാമ്പയിന്
- യാചകർക്ക് എതിരെ നടപടികളുമായി പോലീസ്
- ഭിക്ഷാടന നിരോധനം : നിയമത്തിന് അംഗീകാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, കുറ്റകൃത്യം, നിയമം, യു.എ.ഇ., സാമ്പത്തികം