അബുദാബി : ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവു ശിക്ഷയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
2021 ലെ ഫെഡറൽ നിയമം 326-ാമത് വകുപ്പിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ബോര്‍ഡുകള്‍, കടലാസു കള്‍, വസ്തുക്കൾ എന്നിവയിലെ ഔദ്യോഗിക മുദ്രകള്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ നിയമങ്ങളെ ക്കുറിച്ചുള്ള അവബോധം പൊതു ജനങ്ങളില്‍ വർദ്ധിപ്പിക്കുക, സമൂഹത്തിൽ ശരിയായ നിയമം പ്രോത്സാഹിപ്പിക്കുക എന്നിവ ഉദ്ദേശിച്ചാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ പങ്കു വെക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു.
- UAE Public Prosecution : Twitter
- വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം
- അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, നിയമം, യു.എ.ഇ., സാമ്പത്തികം