ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ് ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.
ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.
- ഗൂഗിള്‍ പ്ലസ് ഇനി ഇല്ല
- ഗൂഗിള്‍ വെല്ലുവിളിക്കുന്നു
- ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും
- ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും?
- ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, നിയമം, സാങ്കേതികം