അബുദാബി : അൻപത്തിമൂന്നാം യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ദിനത്തിൽ സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി അബുദാബി കോര്‍ണീഷില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾ അടക്കം വിവിധ പ്രായക്കാരായ നൂറുകണക്കിനാളുകൾ അണി നിരന്നു.
കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ അൽ ഷെഹി, സംസ്ഥാന കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, സി. എച്ച്. യൂസുഫ് എന്നിവര്‍ക്ക് യു. എ. ഇ. ദേശീയ പതാക കൈ മാറി വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അല്‍ ഇത്തിഹാദിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഈരടികളുമായും ചതുര്‍ വർണ്ണ ദേശീയ പതാകയേന്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കെ. എം. സി. സി. നേതാക്കളും പ്രവര്‍ത്തകരും വാക്കത്തോണിൽ അണി നിരന്നു. സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ ക്കമ്മിറ്റികളും പങ്കാളികളായി.
കെ. എം. സി. സി. നേതാക്കളും ഭാരവാഹികളുമായ യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, അഷ്‌റഫ് പൊന്നാനി, സി. എച്ച്. യൂസുഫ്, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, അബ്ദുല്‍ ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, കോയ തിരുവത്ര, ഷറഫുദ്ദീന്‍ കുപ്പം, ഇ. ടി. മുഹമ്മദ് സുനീര്‍, ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വെളേറി, സാബിര്‍ മാട്ടൂല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഹനീഫ പടിഞ്ഞാറമൂല തുടങ്ങിയവർ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-day, social-media, അബുദാബി, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, സ്ത്രീ