അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിനം ‘ഈദ് അൽ ഇത്തിഹാദ്’ വൈവിധ്യമായ രീതിയിൽ ആഘോഷിക്കുകയാണ് പ്രവാസി സമൂഹവും. രാജ്യത്തിനെ അഭിമാന അടയാളമായ പതാകയുടെ ചതുർ വർണ്ണങ്ങളിലുള്ള മിനിയേച്ചർ ഒഴുകുന്ന ജലത്തിൽ നിർമ്മിച്ച് പോറ്റമ്മ നാടിന്റെ ജന്മദിന ആഘോഷങ്ങളിൽ ഭാഗമാവുകയാണ് അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സ് നടത്തിപ്പുകാരായ ലൈൻ ഇൻവെസ്റ്റ് മെന്റ് ഗ്രൂപ്പ്.
തൊണ്ണൂറ് സെന്റീ മീറ്റർ വീതിയിൽ ഉള്ള ദേശീയ പതാകയിലെ മൂന്ന് നിറങ്ങൾ ഇരുനൂറ്റി എഴുപത് സെന്റീ മീറ്റർ വീതിയിലാണ് ഒരുക്കിയിട്ടുള്ളത്. നാല് നിറങ്ങളും കൂടെ പതിമൂന്ന് മീറ്റർ നീളം ആണുള്ളത്.
ഇതിലെ ചുവന്ന നിറം രാജ്യത്തെ ഭരണാധികാരി കളുടെ ത്യാഗവും ഊർജവും പ്രതിധാനം ചെയ്യുന്നു. അതിൽ നിന്നും ഒഴുകുന്ന പച്ച നിറം സമൃദ്ധി, വളർച്ച, വെള്ള നിറം വിശുദ്ധി, സമാധാനം, കറുപ്പ് നിറം അന്തസ്സ്, അഭിമാനം എന്ന പ്രമേയ ത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ലൈൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിലെ സീനിയർ മെയിന്റനൻസ് സൂപ്പർ വൈസറും കലാകാരനുമായ തിരുവല്ല സ്വദേശി അനിൽ കുമ്പനാട് തന്റെ നാല് സഹപ്രവർത്തകരെയും കൂട്ടി ഒഴിവു സമയങ്ങളിൽ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക പ്രവർത്തന സജ്‌ജമാക്കുവാൻ നാല്പത്തി അഞ്ച് ദിവസങ്ങൾ വേണ്ടിവന്നു. ഓരോ ചാലുകളിലും ഓരോ നിറ ത്തിലുള്ള വെള്ളം തന്നെയാണ് ഒഴുകുന്നത് എന്നതും പ്രത്യേകതയാണ്.
മാൾ മാനേജർ അബ്‌ദുൾ ഗഫൂർ, ഓപ്പറേഷൻ മാനേജർ ബിജു തോമസ്, മെയിന്റനൻസ് എഞ്ചിനീയർ പ്രതാപ് ചന്ദ്രൻ എന്നിവരുടെ പിന്തുണയും അനിൽ കുമ്പനാടി നു പദ്ധതി ഒരുക്കാൻ കരുത്തേകി.
ഓരോ വർഷങ്ങളിലും വ്യത്യസ്ത ആശയ ങ്ങളിലാണ് അനിൽ കുമ്പനാട് മാളിന്റെ സഹായത്തോടെ രാജ്യത്തിന്റെ ദേശീയ ദിനത്തെ വരവേൽക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-day, social-media, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി