അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ നിയമ ലംഘനം നടത്തിയ 670 പേര്‍ക്ക് അബുദാബി പോലീസ് പിഴ ചുമത്തി.
വാഹന യാത്രക്കാർ, കാല്‍നട യാത്രക്കാർ, റോഡു കളില്‍ സ്‌പ്രേ ചെയ്തു നഗരം മലിനം ആക്കിയവർ എന്നിങ്ങനെ പൊലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയവർക്കാണ് പിഴ ചുമത്തിയത് എന്നും അബുദാബി പോലീസ് സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു.
വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.
ഡ്രൈവർമാരും വാഹന യാത്രികരും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തിൻ്റെ പരിഷ്‌കൃത രൂപം സംരക്ഷിച്ച് നിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണം. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിനാൽ പൊതു ജനങ്ങളും വാഹന യാത്രികരും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും പൊലീസ് ഓർമ്മിപ്പിച്ചു.
- Image Credit : AD Police FB & Twitter