ലണ്ടന്‍ : ഗൂഗിളിന്റെ പുതിയ വെല്ലുവിളി. തങ്ങളുടെ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ക്ക് 12,500 പൗണ്ടും ഒരു ലാപ്‌ടോപ്പും സമ്മാനം നല്‍കുമെന്ന്. മാര്‍ച്ചില്‍ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നടക്കുന്ന ഹാക്കിംഗ് മത്സരത്തില്‍ വെച്ചായിരിക്കണം ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരേണ്ടത്.
അടുത്ത മാസം ഒന്‍പതിനു നടക്കുന്ന കാന്‍സെക് വെസ്‌റ്റ് സെക്യൂരിറ്റി കോണ്‍ഫറന്‍സി നോടനുബന്ധിച്ചാണ് പി. ഡബ്ലു. എന്‍. ടു ഓണ്‍ ഹാക്കിംഗ് മല്‍സരം നടക്കുന്നത്. ഈ മല്‍സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന ത്തുകയാണിത്. മൈക്രോസോഫ്‌റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്‌സ്, ആപ്പിള്‍ സഫാരി ബ്രൗസറുകള്‍ എന്നിവ ഹാക്ക് ചെയ്യാനും മല്‍സരമുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 15,000 ഡോളറാണ് സമ്മാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5,000 ഡോളര്‍ കൂടൂതലാണിത്. ഇവരെയെല്ലാം കടത്തി വെട്ടി 20,000 ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത് ഗൂഗിളിന്റെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് വിലയിരുത്തുന്നു.
വിന്‍ഡോസ് സെവന്‍, മാക് ഒ. എസ്. എക്‌സ്. എന്നിവയാവും ഹാക്കര്‍മാര്‍ ഉപയോഗിക്കുക. ഹാക്കിംഗ് മല്‍സരത്തില്‍ മൊത്തത്തില്‍ 125,000 ഡോളറിന്റെ സമ്മാന ത്തുകയുണ്ടാകുമെന്ന് അതിന്റെ സ്‌പോണ്‍സര്‍മാരായ എച്ച്. പി. ടിപ്പിംഗ് പോയിന്റിലെ ആരോണ്‍ പോര്‍ട്‌നോയി പറഞ്ഞു. മൂന്നു ദിവസമാണ് ഹാക്കിംഗ് മല്‍സരം. ആദ്യ ദിനം ക്രോമിന്റെ കോഡിലെ രണ്ട് പിഴവുകള്‍ ഹാക്കര്‍ കണ്ടെത്തി അത് മുതലാക്കാനുള്ള മാര്‍ഗം ആവിഷ്‌കരിക്കണം. രണ്ടാം ദിനം പുറത്തു നിന്നുള്ള ഒരു ബഗ് ഉപയോഗിച്ച് ക്രോമിന്റെ പ്രതിരോധം തകര്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് കമ്പ്യൂട്ടര്‍ വേള്‍ഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്