അബുദാബി : കാനച്ചേരി കൂട്ടം യു. എ. ഇ. യുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്നു.
പൊതു പരിപാടിയിൽ വൈസ് പ്രസിഡണ്ട് സാജിദ് കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. കെ. പി. ഇബ്രാഹിം മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ദീർഘകാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി. വി. അബ്ദു റഹിമാൻ ഹാജി, എം. പി.നൂറുദ്ദീൻ, കെ. പി. ഷംസുദ്ദീൻ, പി. വി. അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ആദരിച്ചു.
മുഖ്താർ, ജലീൽ, ഷാഹിദ് എന്നിവർ അവതാരകർ ആയിരുന്നു. ജനറൽ സെക്രട്ടറി ഷമീം ടി. വി. സ്വാഗതവും ട്രഷറർ ഇഖ്ബാൽ മരുവോട്ട് നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
1974 ൽ അബുദാബിയിൽ രൂപീകരിച്ച കാനച്ചേരി കൂട്ടം, രക്തദാന ക്യാമ്പ് ഉൾപ്പെടെ ഒട്ടേറെ ജീവ കാരുണ്യ പ്രവത്തങ്ങൾ നടത്തി വരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന