അബുദാബി : പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ചര്യ അനുസരിച്ച് രാജ്യത്ത് മഴയും കാരുണ്യവും നല്‍കി അനുഗ്രഹിക്കുന്നതിനായി പ്രത്യേക നിസ്കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നിര്‍വ്വഹിക്കുവാനും പ്രാര്‍ത്ഥന നടത്താനും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.
2024 ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്കു രാജ്യത്തെ പള്ളികളില്‍ മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥനയും നടക്കും. ഇതു സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും നിർദ്ദേശം നല്‍കി.
- pma