ദുബായ് : രാജ്യത്തെ താപ നില ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു കൊണ്ട് ബുധനാഴ്ച തുടങ്ങിയ ശക്തമായ കാറ്റും മഴയും യു. എ. ഇ. യിൽ തുടരുന്നു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ഇതോടെ തണുപ്പ് അതി കഠിനം ആവുകയും ചെയ്തു. വിവിധ എമിറേറ്റുകളില്‍ കനത്ത മഴയില്‍ റോഡു കളില്‍ ഗതാഗത തടസ്സവും നേരിട്ടു.
ബുധനാഴ്ച രാവിലെ തുടങ്ങിയ ചാറ്റല്‍ മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. ഷാർജയിലേയും ഫുജൈറയിലേ യും മിക്ക സ്കൂളുകളും ബുധനാഴ്ച ഉച്ചയോടെ അടക്കുകയും അവധി നല്‍കുകയും ചെയ്തു.
#أمطار_الخير ناهل #العين #المركز_الوطني_للأرصاد #أمطار #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/i6bfozzINR
— المركز الوطني للأرصاد (@NCMS_media) January 25, 2023
അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയോടെ കൂടുതല്‍ ശക്തമായി. ഇപ്പോഴും മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നു.
الامارات : استمرار الامطار الغزيرة على مناطق دبي #منخفض_بينونة #مركز_العاصفة
27_1_2023 pic.twitter.com/olEJCsxRO0— مركز العاصفة (@Storm_centre) January 27, 2023
അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും അടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചും ഡ്രൈവ് ചെയ്യണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ശനിയാഴ്ച കൂടുതൽ മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കാലാവസ്ഥ, ദുബായ്, പരിസ്ഥിതി, യു.എ.ഇ.