ദുബായ് : കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടി യായി രാജ്യത്ത് മൂടല്‍ മഞ്ഞു ശക്ത മാവുന്ന തിനാല്‍ വാഹന യാത്ര ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. യു. എ. ഇ. യുടെ വിവിധ മേഖല കളിൽ രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
പല ഭാഗത്തും രാവിലെ ഒൻപതു മണിക്കു ശേഷമാണ് അന്തരീക്ഷം തെളിഞ്ഞത്. മഞ്ഞു കാരണം റോഡില്‍ ദൂരക്കാഴ്ച കുറയുകയും വിവിധ എമിറേറ്റു കളിലെ പ്രധാന പാത കളില്‍ എല്ലാം ഗതാഗത തടസ്സം അനുഭവ പ്പെടുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓര്‍മ്മിപ്പിക്കുന്നു. രാത്രി സമയങ്ങളില്‍ അന്തരീക്ഷ ഈർപ്പം അധികരിക്കുകയും ആകാശം മേഘാവൃതവും ആയിരിക്കും.
ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കു കയും വേണം. വാഹന ത്തിന്റെ സിഗ്നലുകള്‍ കൃത്യ മായി കൈകാര്യം ചെയ്യണം. അടിയന്തര സാഹചര്യ ങ്ങളിൽ മാത്രം ഹസാർഡ് ലൈറ്റ് ഇടണം.
മഞ്ഞുള്ള സമയങ്ങളില്‍ വാഹന ത്തിന്റെ ‘ലോംഗ് ബീം’ ലൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കരുത്. പകരം ‘ലോ ബീം’ ലൈറ്റു കൾ ഉപയോഗിക്കണം. ഇത്തരം സമയങ്ങളില്‍ ഓവർ ടേക്കിംഗ് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.
* NCMS Media Twitter
- pma