
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് പ്രഖാപിച്ചത്. 2026 ഏപ്രിൽ 9 നു കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.
തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണു പോളിങ്. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടം ആയിട്ടാണ് വോട്ടെടുപ്പ്. ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.
കേരളത്തിൽ നാളെ (മാർച്ച് 16) വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26 ആണ്. ECINET എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. Election Commission
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, തമിഴ്നാട്, തിരഞ്ഞെടുപ്പ്, സാങ്കേതികം




























