വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

December 17th, 2024

health-insurance-mandatory-for-visa-issuance-in-uae-ePathram
ഷാര്‍ജ : യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളില്‍ 2025 ജനുവരി ഒന്ന് മുതൽ പുതിയ വിസ സ്റ്റാമ്പ് ചെയ്യുവാനും വിസ പുതുക്കുവാനും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം എന്ന അറിയിപ്പുമായി മാനവ വിഭവ ശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE).

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് സ്വകാര്യ മേഖല കളിൽ ജോലി ചെയ്യുന്നവരുടെ വിസക്ക് ചുരുങ്ങിയത് ബേസിക് ഇൻഷ്വറൻസ് പോളിസി എങ്കിലും വേണ്ടി വരിക.

നിലവിൽ അബുദാബിയിലും ദുബായിലും ഈ നിയമം പ്രാബല്യത്തിൽ ഉണ്ട്. റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുവാനും ജനുവരി മുതൽ ഇഷ്യൂ ചെയ്യുന്ന പുതിയ വർക്ക്‌ പെര്‍മിറ്റുകള്‍ക്കും ഇൻഷ്വറൻസ് വേണ്ടി വരും. Image Credit : MoHRE

- pma

വായിക്കുക: , , , ,

Comments Off on വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്

November 18th, 2024

emirates-labour-market-award-for-maya-sasheendran-of-bujeel-holdings-ePathram
അബുദാബി: യു. എ. ഇ. യിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിംഗ്സ്. ഗ്രൂപ്പിന് കീഴിലുള്ള എൽ. എൽ. എച്ച്. ഹോസ്പിറ്റലും ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൂടെ ഔട്ട് സ്റ്റാൻഡിംഗ് വർക്ക് ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മുസ്സഫ എൽ. എൽ. എച്ച്. ആശുപത്രിയിലെ മലയാളി നഴ്സ് മായാ ശശീന്ദ്രൻ. പതിമൂന്നു വർഷമായി യു. എ. ഇ. യിലെ ആരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ, പത്തനം തിട്ടയിലെ കൂടൽ സ്വദേശിനിയാണ്. അതോടൊപ്പം അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ സൂപ്പർ വൈസർ ഭരത് കുമാർ എന്നിവരും പുരസ്കാരത്തിന് അർഹരായി.

വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷ കളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തെരഞ്ഞെടുത്തത്. തൊഴിൽ അവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗ്ഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ വിലയിരുത്തിയത്.

ബുർജീൽ ജീവനക്കാരുടെ അർപ്പണ മനോഭാവത്തിനും സുസ്ഥിരവും ആരോഗ്യ കരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിൻ്റെ പ്രതിബദ്ധതക്കും ലഭിച്ച പുരസ്കാരം ആണ് ഇതെന്നും ബുർജീൽ ഹോൾഡിംഗ്സ് എമിറേറ്റൈസേഷൻ & അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.

 

- pma

വായിക്കുക: , , , , , ,

Comments Off on എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്

യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ

November 16th, 2024

logo-diabetes-blue-circle-67-percent-of-uae-residents-are-at-risk-of-diabetes-ePathram

ദുബായ് : ആരോഗ്യ മന്ത്രാലയം യു. എ. ഇ. നിവാസി കളില്‍ നടത്തിയ രാജ്യവ്യാപക പ്രമേഹ പരിശോധനയിൽ 36 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 67 % പേരിലും രോഗ സാദ്ധ്യത ഉള്ളവർ എന്ന് കണ്ടെത്തി. 18 – 35 വയസ്സിനു ഇടയില്‍ പ്രായമുള്ളവരിൽ 24 ശതമാനം പേര്‍ക്ക് രോഗ സാദ്ധ്യതയുണ്ട്.

പ്രീ-ഡയബറ്റിക് രോഗ നിർണ്ണയം നടത്തിയവരില്‍ 64 ശതമാനം പേരും അമിത ഭാരം ഉള്ളവർ അല്ല.

ശാരീരികമായി ആരോഗ്യം ഉള്ളവർ എന്ന് തോന്നിപ്പിക്കുന്നവർ പോലും രോഗത്തിന് അടിമപ്പെടാൻ എളുപ്പമാണ്.

രാജ്യത്തെ ഇൻഷ്വറൻസ് സ്ഥാപനങ്ങളെ സഹകരിപ്പിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പ്രമേഹ പരിശോധനയിലൂടെ കണ്ടെത്തിയ ഈ വിവരങ്ങൾ, ലോക പ്രമേഹ ദിനത്തിൽ ദുബായ് സബീല്‍ പാര്‍ക്കില്‍ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഡ്രോണ്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ

46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

November 12th, 2024

health-minister-veena-george-ePathram
തിരുവനന്തപുരം : ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിത ശൈലി രോഗ നിർണ്ണയ സ്‌ക്രീനിംഗിൻ്റെ രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആദ്യ ഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിൽ അധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി രോഗ സാദ്ധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.

ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുത്തവരെ കൂടെ ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തിൽ പ്രമേഹം, കാൻസർ, ടി. ബി., രക്താതിമർദ്ദം, ശ്വാസ കോശ രോഗങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേൾവി പ്രശ്നം, വയോജന ആരോഗ്യം എന്നിവക്കും പ്രാധാന്യം നൽകുന്നു.

സ്‌ക്രീനിംഗിൽ രോഗ സാദ്ധ്യത ഉണ്ടെന്നു കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനക്കു വിധേയമാക്കി ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. P R D

- pma

വായിക്കുക: , ,

Comments Off on 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

Page 1 of 12612345...102030...Last »

« Previous « സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
Next Page » സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha