അബുദാബി : മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വി. പി. എസ്. – എല്‍. എല്‍. എച്ച്. ആശുപത്രി പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുമായി സഹകരിച്ചു കൊണ്ടാണ് പ്രിവിലേജ് കാര്‍ഡ് ഇറക്കിയത്.
എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് എന്നിവയുടെ ഉല്‍ഘാടന ചടങ്ങില്‍ എല്‍. എല്‍. എച്ച്. റീജ്യണല്‍ സി. ഇ. ഒ. സഫീര്‍ അഹമ്മദ് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി.
ഇമ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഗമമായി ഏറ്റവും മികച്ച മെഡിക്കല്‍ പരിചരണവും സൗകര്യങ്ങളും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതി. ഇമ പ്രസിഡണ്ട് റാഷിദ് പൂമാടവും മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി കാര്‍ഡ് ഏറ്റു വാങ്ങി.
സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന പ്രൊഫഷണലുകള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യപടി എന്ന നിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് എന്ന് എല്‍. എല്‍. എച്ച്. അധികൃതര്‍ പറഞ്ഞു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് പാക്കേജുകള്‍ അടക്കമുള്ള സേവനങ്ങള്‍ പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പ്പെടും. കാര്‍ഡ് ഉടമയുടെ ഉറ്റ ബന്ധുക്കള്‍, പങ്കാളി, മക്കള്‍ എന്നിവര്‍ക്കും കാര്‍ഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, vps-burjeel, ആരോഗ്യം, മാധ്യമങ്ങള്‍