അബുദാബി: ആഗോള പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിൽ മുന്നിലെത്താനുള്ള വൻ ചുവടുവയ്പ്പുമായി മലയാളി നേതൃത്വത്തിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്‌സ് (ആർ. പി. എം.).
യുദ്ധ മേഖലകളിലേത് അടക്കം അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് പരിശീലനവും കൺസൾട്ടൻസി സേവന ങ്ങളും നൽകുന്ന യു. കെ. കമ്പനി പ്രോമിത്യൂസ് മെഡിക്കലിൻ്റെ ഏറ്റെടുക്കൽ ആർ. പി. എം. പ്രഖ്യാപിച്ചു. നൂതന എമർജൻസി മെഡിക്കൽ സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനവും നൽകുന്ന സേഫ് ഗാർഡ് മെഡിക്കലിൻ്റെ ഭാഗമായിരുന്നു പ്രൊമിത്യൂസ്.
പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപിച്ച റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ് പി. ജെ. എസ്. സി. യുടെ ഭാഗമാണ് ആർ. പി. എം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി യു. എ. ഇ. യിലെയും സൗദി അറേബ്യ യിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ സേവന ദാതാവാണ്.
അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന ആഗോള കമ്പനിയാണ് പ്രോമിത്യൂസ് മെഡിക്കൽ. രണ്ട് പ്രമുഖ ആരോഗ്യ സേവന ദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കൽ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികൾക്ക് സമഗ്ര മെഡിക്കൽ കവറേജ് ലഭ്യമാക്കാൻ ആർപിഎമ്മിന് വഴിയൊരുക്കും.
Image Credit: FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, health, vps-burjeel, ആരോഗ്യം, വ്യവസായം, സാമൂഹ്യ സേവനം