ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

February 1st, 2022

pinarayi-vijayan-epathram
തിരുവനന്തപുരം : ഗുരുതര രോഗമുള്ള കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികള്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് വളരെ പ്രധാനപ്പെട്ട ഈ നിർദ്ദേശം മുഖ്യമന്ത്രി വെച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രി കൾക്കും ഇതു ബാധകമാണ്.

2022 ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനത്തില്‍ വർദ്ധനവ് കാണിച്ചിരുന്ന തിരുവനന്തപുരം, വയനാട്, കാസർ ഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രി കളിലും, ഐ. സി. യു. വിലും എത്തുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ ത്തിലാണ്. എ, ബി, സി കാറ്റഗറി യിൽ ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

രണ്ടാം ഡോസ് വാക്സിനേഷൻ 84 %, കുട്ടികളുടെ വാക്സിനേഷൻ 71 % പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് മരണ ധന സഹായ ത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി.

പതിനൊന്ന് ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐ. സി. യു. വിലും എത്തുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പി ക്കുവാൻ സംസ്ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , ,

Comments Off on ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

കൊവിഡ്​ പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്

January 29th, 2022

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ യു. എ. ഇ. ഒന്നാം റാങ്ക് നേടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയ്യാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു. എ. ഇ. ഒന്നാം സ്ഥാനത്ത് എത്തിയത്. കൊവിഡ് പരിശോധന, വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവയിലെ മുന്നേറ്റമാണ് യു. എ. ഇ. ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്.

സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ യു. എ. ഇ. യുടെ തൊട്ടു പിന്നിൽ തന്നെ ഉണ്ട്. എന്നാല്‍ ഇന്ത്യ 38-ാം സ്ഥാനത്തു നില്‍ക്കുന്നു.

പാൻഡമിക് റിസൈലൻസ് ഇന്‍ഡക്സിൽ പത്തിൽ 9.5 യു. എ. ഇ. കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള സൈപ്രസ് 9.4 ഇൻഡക്സ് പോയന്‍റുകള്‍ നേടി. ബഹ്റൈൻ 6.6 ഇൻഡക്സ് പോയന്‍റുകളും ഇസ്രായേല്‍ 6.3 ഇൻഡക്സ് പോയന്‍റുകളും നേടി. 2021 മാർച്ചില്‍ ഇൻഡക്സിൽ യു. എ. ഇ. രണ്ടാം സ്ഥാനത്ത് ആയിരുന്നു.

എന്നാല്‍ നവംബറിൽ യു. എ. ഇ. ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കൃത്യമായ ഇടവേളയിലെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്തെ ഒന്നമത് എത്തിച്ചു എന്നാണ് വിലയിരുത്തല്‍.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്​ പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്

ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

January 27th, 2022

logo-isc-ajman-indian-social-centre-ePathram
അജ്‌മാൻ : ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സഹകരണത്തോടെ ഐ. എസ്. സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ്‌ ഡോണേഴ്സ്‌ കേരള (BDK UAE), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, കുന്നംകുളം എന്‍. ആര്‍. ഐ. ഫോറം എന്നീ കൂട്ടായ്മകളും സഹകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അജ്മാന്‍ ഐ. എസ്. സി. അങ്കണ ത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറില്‍പരം ദാതാക്കളില്‍ നിന്നും രക്തം ശേഖരിച്ചു.

ajman-isc-blood-donation-camp-ePathram

ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡണ്ട് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ കെ. എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യക്കാരും രക്തം ദാനം ചെയ്തു.

കൊവിഡ് പശ്ചാത്തലത്തില്‍ യു. എ. ഇ. ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200 ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ഐ. എസ്. സി. യുടെ അങ്കണത്തില്‍ ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

January 20th, 2022

icmr- indian-council-of-medical-research-ePathram
ന്യൂഡൽഹി : കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഇനി ഉണ്ടാവുകയില്ല എങ്കില്‍ മാർച്ച് മാസത്തോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയേക്കും എന്ന് ഐ. സി. എം. ആര്‍. (ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) പകര്‍ച്ച വ്യാധി വിഭാഗം മേധാവി സമീരന്‍ പാണ്ഡെ. മുന്‍പ് കണ്ടെത്തിയ കൊവിഡ് ഡെൽറ്റ വക ഭേദം ബാധിച്ചതിനേക്കാള്‍ കൂടുതൽ പേർക്ക് ഒമിക്രോൺ വകഭേദം ബാധിക്കുകയും ഇനിയും പുതിയ വകഭേദ ങ്ങൾ ഉണ്ടാകാതെയും ഇരുന്നാല്‍ മാര്‍ച്ച് മാസം പകുതി ആവുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകും. എന്നാല്‍ കൊവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ഉള്ള കരുതല്‍ തുടരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കും എന്നു പ്രതീക്ഷി ക്കുന്നു. മാർച്ച് 11 മുതൽ വ്യത്യാസം കാണാം. മുംബൈ, ഡൽഹി തുടങ്ങിയ നഗര ങ്ങളിൽ കൊവിഡ് വ്യാപന ശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും ഇപ്പോൾ വ്യാപന തീവ്രത അറിയാൻ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

January 17th, 2022

logo-abudhabi-health-department-ePathram ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം.  കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

Page 30 of 126« First...1020...2829303132...405060...Last »

« Previous Page« Previous « ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്
Next »Next Page » ചലച്ചിത്ര മേള മാറ്റി വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha