സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

May 2nd, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ജീവനക്കാ രികള്‍ക്ക് 90 ദിവസ ത്തെ പ്രസവാവധി അനു വദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബ ല്യത്തിലാക്കി കൊണ്ട് യു. എ. ഇ. വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവ് ഇറക്കി.

ചട്ടത്തിന് അംഗീകാരം നല്‍കി ക്കൊണ്ട് ദുബായ് കിരീട അവ കാശി യും എക്‌സി ക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനുവരി യില്‍ ഉത്തരവ് ഇറക്കി യിരുന്നു.

2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യ ത്തോടെ യായിരിക്കും ഉത്തരവ് നിലവില്‍ വരിക. ശമ്പളം ഇല്ലാതെ പരമാവധി ഒരു മാസ ത്തേക്കു കൂടി അവധി നീട്ടാനും സാധിക്കും. പ്രസവ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനം ഇല്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കുവാനും അനു മതി യുണ്ട്. പരമാവധി 120 ദിവസ മാണ് ലഭിക്കുക. പ്രസാവ അനുബന്ധ അവധി ക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ.

- pma

വായിക്കുക: , , , , ,

Comments Off on സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

May 1st, 2017

sheikh-nahyan-bin-mubarak-inaugurate-yateem-eye-center-ePathram
അബുദാബി : നവീനമായ സാങ്കേതിക സംവിധാനങ്ങൾ ഉൾ ക്കൊ ള്ളിച്ച് കൊണ്ട് അബുദാബി ഖലീഫാ സിറ്റിയിൽ പ്രവർ ത്തനം ആരംഭിച്ച കണ്ണാ ശുപത്രി ‘യത്തീം ഐ സെന്റർ’ ഔപ ചാരിക ഉദ്ഘാടനം യു. എ. ഇ. സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിർവ്വഹിച്ചു. യത്തീം ഗ്രൂപ്പ് വൈസ് ചെയർ മാൻ നാസർ യത്തീം, അഹമ്മദ് യത്തീം, വൈസ് പ്രസിഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ഷരീഫാ യത്തീം തുടങ്ങിയവർ സന്നി ഹിത രായി രുന്നു.

മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ യുടെ അമിത ഉപയോഗം കാരണം രാജ്യത്ത് നേത്ര രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന തായും എയർ കണ്ടീ ഷൻ ഉപയോഗം മൂലം ഭൂരി പക്ഷം പേരി ലും കണ്ണ് നീർ വറ്റുന്നതിലൂടെ നേത്ര വരൾച്ചയും ഇതു മൂലം നിര വധി നേത്ര രോഗ ങ്ങള്‍ ബാധിക്കുന്ന തായും ‘യത്തീം ഐ സെന്റ ർ’ ഉദ്‌ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേള നത്തിൽ വിട്രിയോ റെട്ടിനൽ സർജൻ ഡോ. സത്യം ഗരുദാദ്രി പറഞ്ഞു.

yateem-eye-center-press-meet-ePathram

മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗി ക്കുന്നവർ ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ദൂരത്തേക്ക് നോക്കുകയും 20 പ്രാവശ്യം കണ്ണടച്ചു തുറക്കു കയും ചെയ്‌താൽ നേത്ര വരൾച്ച ക്കു തടയിടുവാന്‍ സാധിക്കും എന്നും തണുത്ത വെള്ള ത്തിൽ കണ്ണു കൾ കഴുകു കയും ചെയ്യുന്നതും കണ്ണിന്റെ ആരോഗ്യ സംരക്ഷ ണത്തിന്ന് ആവശ്യ മാണ് എന്നും മെഡിക്കൽ ഡയറക്‌ടർ ഡോ. യോഗേഷ് കപൂറും വ്യക്തമാക്കി.

പ്രമേഹ വിഷൻ കെയർ, ലാസിക് ശസ്‌ത്രക്രിയ, വിഷൻ തെറപ്പി, ഡ്രൈ ഐ ക്ലിനിക് തുടങ്ങിയ നേത്ര രോഗ സംബന്ധമായ എല്ലാ വിധ ചികില്‍സ കളും മറ്റു സേവനങ്ങളും യത്തീം കണ്ണാശുപത്രി യില്‍ ലഭ്യമാണ്‍ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

യത്തീം ഗ്രൂപ്പ് വൈസ്പ്രസി ഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസി ഡന്റ് ഷരീഫാ യത്തീം, സി. ഇ. ഒ. ഷഫായി എം. ഷഫായി, ജനറൽ ഒഫ്താൽ മോളജിസ്‌റ്റ് ഡോ. അഹ്‌മദ് അഫ്ര, മാർക്കറ്റിങ് മാനേജർ സബരീഷ് ശ്രീനി വാസൻ തുടങ്ങിയ വരും വാർത്താ സമ്മേള നത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

February 8th, 2017

swaruma-medical-camp-epathram
അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐനിൽ ഏക ദിന മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഐ. എസ്. സി. യിൽ നടക്കുന്ന ക്യാമ്പിൽ വിവിധ രോഗ ചികിത്സ കൾക്ക് വൈദഗ്ദ്യം നേടിയ ഡോക്ടർ മാരെ ഉൾ പ്പെടുത്തി യിട്ടുണ്ട് എന്നും യു. എ. ഇ. സർക്കാർ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ഭാഗ മായി ട്ടാണ് ക്യാമ്പ് സംഘടി പ്പിക്കു ന്നത് എന്നും സംഘാട കർ അറി യിച്ചു.

പ്രവാസി ഇന്ത്യൻ സമൂഹ ത്തിനു ജീവിത ശൈലി രോഗ ങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും തൊഴി ലാളി സാമൂഹ ത്തിനു ആവശ്യ മായ മെഡിക്കൽ സഹാ യവും ചെയ്യുക എന്ന താണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം.

കൂടുതൽ വിവര ങ്ങൾക്കും റജിസ്ട്രേഷനും 050 44 86 969, 050 67 34 621 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക

- pma

വായിക്കുക: , , , , ,

Comments Off on അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

Page 129 of 129« First...102030...125126127128129

« Previous Page « നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു
Next » അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha