വിദേശ തൊഴിലാളി കളുടെ വൈദ്യ പരിശോധന സ്വകാര്യ കമ്പനികള്‍ക്ക്

January 12th, 2017

foreign-medical-check-up-private-copmanies-ePathram
അബുദാബി : വിദേശ തൊഴിലാളി കളുടെ വൈദ്യ പരി ശോധന സ്വകാര്യ കമ്പനി കള്‍ക്ക് നല്‍കും എന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ കമ്പനി കളുടെ സഹ കരണ ത്തില്‍ പുതിയ മെഡി ക്കല്‍ സെന്ററു കള്‍ പണി യും എന്നും ആരോഗ്യ മന്ത്രാ ലയ ത്തിലെ മെഡിക്കല്‍ സെന്ററു കളുടെ ചുമതല വഹിക്കുന്ന ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു.

മെഡിക്കല്‍ സെന്ററു കള്‍ക്കുള്ള ഔദ്യോഗിക ടെന്‍ഡര്‍ മന്ത്രാലയം ഉടന്‍ വിളിക്കും. പുതിയ വൈദ്യ പരി ശോധ നാ കേന്ദ്ര ങ്ങള്‍ തുടങ്ങു ന്നതി നുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും രൂപ രേഖയും മന്ത്രാലയം തയ്യാറാക്കി യിട്ടുണ്ട്. പരിശോ ധനക്ക് ആവശ്യമുള്ള ഡോക്ടര്‍ മാരെയും സാങ്കേതിക ജീവന ക്കാരെയും മന്ത്രാലയം നല്‍കും.

ആരോഗ്യ മന്ത്രാലയ അധികൃതരുടെ നിരീക്ഷണ ത്തിലും മേല്‍ നോട്ട ത്തിലും ആയിരിക്കും സ്വകാര്യ മേഖയിലെ ആരോഗ്യ പരി ശോധനാ കേന്ദ്ര ങ്ങള്‍ പ്രവര്‍ ത്തിക്കുക എന്നും ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു. പരി ശോധന യുടെ നിരക്ക് വര്‍ദ്ധി പ്പിക്കാതെ യായി രിക്കും സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ചുമതല നല്‍കുക.

സെന്ററു കളുടെ സേവന ങ്ങള്‍ തരം തിരിച്ചായിരിക്കും നിരക്ക് നിശ്ചയി ക്കുക. അതി വേഗത്തില്‍ പരിശോധനാ ഫലം ലഭി ക്കുന്ന സംവി ധാനവും സാധാരണ ഗതി യില്‍ ഫലം നല്‍കുന്ന സംവിധാനവും നില നിര്‍ത്തും. ഒരാള്‍ക്ക് മുന്‍ കൂട്ടി ബുക്ക് ചെയ്തു സമയ നഷ്ടം കൂടാതെ പരി ശോധനാ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കു ന്നതിനു നിരക്ക് കൂടുതല്‍ ആയി രിക്കും.

- pma

വായിക്കുക: , ,

Comments Off on വിദേശ തൊഴിലാളി കളുടെ വൈദ്യ പരിശോധന സ്വകാര്യ കമ്പനികള്‍ക്ക്

യൂണിവേഴ്‌സൽ ഹോസ്പിറ്റലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി

January 12th, 2017

wound-care-clinic-inauguration-universal-hospital-ePathram.jpg

അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് ഏറ്റവും നവീന സൗകര്യങ്ങൾ ഒരുക്കി 2013 ൽ തുടക്കം കുറിച്ച സ്വകാര്യ മേഖല യിലെ ആശു പത്രി യായ യൂണി വേഴ്‌സൽ ഹോസ്പിറ്റ ലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി.

ലോകത്ത് ഓരോ വർഷവും ദശ ലക്ഷ ക്കണ ക്കിന് ആളു കൾ പ്രമേഹം, രക്ത സമ്മർദ്ദം, പ്രഷർ അൾസർ, പെരി ഫെറൽ വാസ്‌കുലർ ഡിസീസ് എന്നിവ മൂലം ദുരിതം അനു ഭവി ക്കു കയും വ്രണം രൂപപ്പെട്ട് ചികിത്സ പ്രയാസ കര മാവു കയും ചെയ്യുന്നു. പ്രമേഹ അനുബന്ധ രോഗ ങ്ങ ളാൽ കഷ്ട പ്പെടുന്ന രോഗി കൾക്ക് വിദഗ്ധ ചികിത്സ ഒരുക്കുന്ന തിനാ യിട്ടാണ് യൂണി വേഴ്‌സ ൽ ഹോസ്പി റ്റ ലിൽ ഇപ്പോൾ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്ക മിട്ടി രിക്കുന്നത്.

ദീർഘ കാലം ശയ്യാ അവ ലംബി കളായ രോഗി കൾ, ചലനം ശേഷി നഷ്ട പ്പെട്ട രോഗി കൾ എന്നിവ രിലാണ് സാധാ രണ ‘പ്രഷർ അൾസർ’ ഉണ്ടാ വുന്നത്. പ്രമേഹ രോഗി കളുടെ രക്ത ചംക്ര മണ വ്യവസ്ഥയെ ബാധി ക്കുന്ന രോഗ ങ്ങൾ മൂല മാണ് ശരീര ത്തിൽ മുറി വുകൾ ഉണ്ടാ ക്കുന്നത്. ഇതിനുള്ള മികച്ച ചികിത്സ കളാണ് ഈ ക്ലിനിക്കിൽ നൽകുക.

മികച്ച സാങ്കേതിക വിദ്യ യും വേറിട്ട ചികിത്സാ രീതി കളും ഉപയോ ഗിച്ച് പ്രത്യേക ചികിത്സ യാണ് ഇവിടെ നൽകുക എന്ന് യൂണി വേഴ്‌ സൽ ഹോസ്പി റ്റൽ സ്ഥാപ കനും മാനേജിംഗ് ഡയ റക്‌ടറു മായ ഡോക്ടർ. ഷബീർ നെല്ലി ക്കോട് അറി യിച്ചു. രോഗി കളു ടെയും ഡോക്ടർ മാരു ടെയും നിര ന്തര മായ അഭ്യർത്ഥന മാനി ച്ചാണ് വൂണ്ട് കെയർ ക്ലിനിക്ക് ആരംഭിച്ചത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന വാർത്താ സമ്മേള നത്തിലും ഡോക്ടർ ഷബീർ നെല്ലിക്കോട്, യൂണി വേഴ്‌സൽ ഗ്രൂപ്പ് ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസർ ഹമദ് അൽ ഹൊസാനി, ചീഫ് മെഡി ക്കൽ ഓഫീസർ ഡോക്ടർ ജോർജി കോശി തുട ങ്ങിയ വർ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on യൂണിവേഴ്‌സൽ ഹോസ്പിറ്റലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി

Page 127 of 127« First...102030...123124125126127

« Previous Page « ടൂറിസം കോടതിയും പ്രോസിക്യൂഷനും സ്ഥാപിക്കുന്നു
Next » വിദേശ തൊഴിലാളി കളുടെ വൈദ്യ പരിശോധന സ്വകാര്യ കമ്പനികള്‍ക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha