അബുദാബി : രോഗികളിൽ മരുന്നുകള്‍ ഉണ്ടാക്കുന്ന ദോഷ ഫല ങ്ങൾ സംബന്ധിച്ച് അധികൃ തർക്ക് റിപ്പോര്‍ട്ട് സമര്‍പ്പി ക്കുവാന്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി ആശുപത്രി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിവിധ തരം മരുന്നു കള്‍ രോഗി കളിൽ സൃഷ്ടിക്കുന്ന പാർശ്വ ഫല ങ്ങളും ദോഷ ങ്ങളും നിരീക്ഷി ക്കുവാനും മരുന്ന് ഉപയോഗ ത്തിലൂടെ ഉണ്ടാ കുന്ന പ്രശ്ന ങ്ങള്‍ കുറക്കു വാനു മാണ് അബു ദാബി ഹെല്‍ത്ത് അഥോ റിറ്റി (ഹാദ്) യുടെ കീഴി ലുള്ള ഫാര്‍മകോ വിജിലന്‍സ് പദ്ധതി യുടെ ഭാഗ മാ യിട്ടാണ് ഈ നിര്‍ദ്ദേശം.
അമിത അളവിലെ മരുന്ന് ഉപയോഗം, രണ്ടു തരം മരു ന്നുകള്‍ സൃഷ്ടി ക്കുന്ന റിയാക്ഷനു കള്‍, മരുന്നു കള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുക, രോഗി കളിൽ മരുന്നു കള്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത പാർശ്വ ഫലം, മരുന്നു കളുടെ ദുരുപയോഗം തുടങ്ങിയ എല്ലാ കേസുകളും ആശുപത്രി കൾ ഹാദിന് റിപ്പോര്‍ട്ട് ചെയ്തി രിക്കണം.
മരുന്നു കളുടെ ദോഷ ഫലം സംബ ന്ധിച്ച് 616 കേസു കള്‍ കഴിഞ്ഞ വര്‍ഷം അബു ദാബി യില്‍ റിപ്പോര്‍ട്ട് ചെയ്തി രുന്നു. ഡോക്ടര്‍ മാര്‍, ഫാര്‍മസി സ്റ്റുകള്‍, നഴ്സു മാര്‍ എന്നിവരാണ് മരുന്നുകള്‍ സംബന്ധിച്ച സംബന്ധിച്ച റിപ്പോര്‍ട്ടു കള്‍ കൈ മാറിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, നിയമം, യു.എ.ഇ., സാമൂഹ്യ സേവനം